ഡാ​ള​സ്: ഡാ​ള​സി​ലെ ആ​റ് പ​ള്ളി​ക​ളി​ൽ നി​ന്ന് വൈ​ദി​ക വേ​ഷ​ത്തി​ൽ എ​ത്തി മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി​യെ ക​ണ്ടെ​ത്താ​ൻ സ​ഹാ​യ​മ​ഭ്യ​ർ​ഥി​ച്ച് ഗാ​ൽ​വെ​സ്റ്റ​ൺ – ഹൂ​സ്റ്റ​ൺ അ​തി​രൂ​പ​ത.

ഫാ​ദ​ർ മാ​ർ​ട്ടി​ൻ എ​ന്ന പേ​രി​ലാ​ണ് മോ​ഷ്‌​ടാ​വ് വൈ​ദി​ക വേ​ഷ​ത്തി​ലെ​ത്തി ഡാ​ള​സി​ലെ പ​ള്ളി​ക​ൾ സ​ന്ദ​ർ​ശി​ച്ച​തെ​ന്ന് ക​ത്തോ​ലി​ക്കാ രൂ​പ​ത​യു​ടെ ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ കാ​റ്റി കി​സ​ർ പ​റ​ഞ്ഞു.

ഡാ​ള​സി​ലെ ക​ത്തോ​ലി​ക്കാ രൂ​പ​ത​യി​ലെ ആ​റ് സ്ഥ​ല​ങ്ങ​ളെ​ങ്കി​ലും അ​ദ്ദേ​ഹം സ​ന്ദ​ർ​ശി​ച്ചി​ട്ടു​ണ്ടെ​ന്നാണ് നി​ല​വി​ൽ ല​ഭി​ച്ചി​രി​ക്കു​ന്ന വി​വ​ര​മെ​ന്നും ഡ​യ​റ​ക്ട​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

ഡാ​ള​സ് രൂ​പ​ത കൂ​ടാ​തെ ഓ​റി​ഗ​ൻ, സി​ൻ​സി​നാ​റ്റി, നോ​ർ​ത്ത് ഡെ​ക്കോ​ഡ, കാ​ലി​ഫോ​ർ​ണി​യ, ഒ​ഹാ​യോ എ​ന്നി​വി​ട​ങ്ങ​ളി​ലെ പ​ള്ളി​ക​ളി​ലും പ്ര​തി​ എത്തിയിരുന്നു.

സ്റ്റാ​ഫ് അം​ഗ​ങ്ങ​ളെ​ക്കു​റി​ച്ച് അ​റി​യാ​ൻ അ​ദ്ദേ​ഹം പ​ള്ളി​ക​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​ന് മു​മ്പ് റി​സ​ർ​ച്ച് ന​ട​ത്തി​യി​രു​ന്ന​താ​യി ഗാ​ൽ​വെ​സ്റ്റ​ൺ – ഹൂ​സ്റ്റ​ൺ അ​തി​രൂ​പ​ത​യി​ൽ നി​ന്നു​ള്ള അ​റി​യി​പ്പി​ൽ പ​റ​യു​ന്നു.

ക​ഴി​ഞ്ഞ​മാ​സം 27ന് ​സെ​ന്‍റ് തോ​മ​സ് കാ​ത്ത​ലി​ക്കാ പ​ള്ളി​യി​ൽ നി​ന്ന് പ​ണം മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ൽ ഹൂ​സ്റ്റ​ൺ പോ​ലീ​സ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ഷി​ക്കാ​ഗോ​യി​ൽ നി​ന്ന് വൈ​ദി​ക​രെ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ​താ​ണെ​ന്ന് ഇ​യാ​ൾ അ​വ​കാ​ശ​പ്പെ​ട്ട​താ​യി പ​ള്ളി​യി​ലെ ജീ​വ​ന​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് പ​റ​ഞ്ഞു. തു​ട​ർ​ന്ന് വൈ​ദി​ക മ​ന്ദി​ര​ത്തി​ലേ​ക്ക് പ്ര​വേ​ശ​നം അ​ഭ്യ​ർ​ഥി​ച്ചു.

ഇ​തോ​ടെ ജീ​വ​ന​ക്കാ​ർ അ​ദ്ദേ​ഹ​ത്തി​ന് പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചു. ഏ​ക​ദേ​ശം 30 മി​നി​റ്റി​നു​ശേ​ഷം മോഷണം നടത്തി ഇ‌യാൾ വാ​ഹ​ന​ത്തി​ൽ ക​യ​റി തി​രി​കെ ​പോയി. പ്രതി എ​ത്ര പ​ണം അ​പ​ഹ​രി​ച്ചു​വെ​ന്ന് വ്യ​ക്ത​മ​ല്ല.