നടനും സംവിധായകനുമായ പൃഥ്വിരാജിനെ പോലെ തന്നെ പ്രേക്ഷകർക്ക് പരിചിതമാണ് ഭാര്യ സുപ്രിയ മേനോനും. ഇപ്പോഴിതാ അച്ഛന്റെ ഓർമ്മയിൽ വികാരനിർഭരമായ പോസ്റ്റ് പങ്കുവെച്ച് സുപ്രിയ എത്തിയിരിക്കുകയാണ്. ക്യാൻസർ രോഗാബാധയെത്തുടർന്നാണ് രണ്ടുവർഷം മുൻപ് സുപ്രിയയുടെ അച്ഛൻ വിടവാങ്ങിയത്. അന്ന് മുതൽ ഇന്ന് വരെ സുപ്രിയയുടെ പ്രൊഫൈൽ പിക്ചറിൽ പോലും അച്ഛന്റെ ചിത്രമാണ്. 

വർഷങ്ങൾ കഴിഞ്ഞു എങ്കിലും അച്ഛന്റെ വിയോഗം തനിക്ക് ഉൾക്കൊള്ളാൻ ആകുന്നില്ലെന്നാണ് സുപ്രിയ പറയുന്നത്. ‘നിങ്ങൾ ഇല്ലെന്ന് ഇപ്പോഴും വിശ്വസിക്കാൻ വയ്യ. അച്ഛനെ കുറിച്ച് ചിന്തിക്കാതെ ഒരു ദിവസം പോലും എന്റെ ജീവിതത്തിൽ കടന്നുപോകുന്നില്ല, നിങ്ങളുടെ സാന്നിധ്യം നഷ്ടപ്പെടുന്നതിനെക്കുറിച്ച്, നിങ്ങളുടെ സ്‌നേഹത്തോടെയുള്ള തലോടൽ, കെട്ടിപ്പിടുത്തം, സ്‌നേഹത്തോടെയുള്ള ശകാരംനിങ്ങൾ എന്നെ നടക്കാൻ പഠിപ്പിച്ചതെങ്ങനെയെന്ന് എന്നോട് പറയുന്ന നിമിഷങ്ങൾ എല്ലാം മിസ് ചെയ്യുന്നു. 

കുറച്ചു നേരം നിന്നെ കെട്ടിപ്പിടിക്കാനും നിങ്ങളുടെ കൈ പിടിച്ച് നിന്നോടൊപ്പം കുറച്ചു നേരം നടക്കാനും എനിക്ക് കഴിഞ്ഞിരുന്നെങ്കിൽ ആ കഴിഞ്ഞകാലം കിട്ടിയിരുന്നു എങ്കിലെന്നു ചിന്തിച്ചു പോവുകയാണ്. അച്ഛാ, എനിക്ക് നിങ്ങൾ അത്രത്തോളം പ്രിയപ്പെട്ടതാണ്, വാക്കുകൾ കിട്ടുന്നില്ല ഒന്നും പറയാൻ വേണ്ടി. നിങ്ങൾ ഇല്ലാതെ എത്ര എത്ര സന്തോഷത്തിന്റെയും സങ്കടത്തിന്റെയും നിമിഷങ്ങൾ. ഞാൻ തനിച്ചായ ഒരുപാട് നിമിഷങ്ങൾ ഉണ്ടായിട്ടുണ്ട്. 

എവിടെയായിരുന്നാലും അച്ഛാ, ഞങ്ങൾക്ക് ഒപ്പം തന്നെയുണ്ട്. നിങ്ങൾ കാണിച്ചുതന്ന വഴിയിലൂടെയാണ് ഞാൻ ഇപ്പോഴും സഞ്ചരിക്കുന്നത്. എന്നിൽ ചൊരിഞ്ഞ സ്‌നേഹത്താൽ ഞാൻ മുൻപോട്ട് പോകുന്നു. ഐ  ലവ് യൂ ഡാഡി, ഞാൻ മിസ് ചെയ്യുന്നു. ഏതൊരു വാക്കുകൾക്ക് അറിയിക്കാൻ കഴിയുന്നതിലുമധികം ഞാൻ നിങ്ങളെ സ്‌നേഹിക്കുകയും അതിലേറെ മിസ് ചെയ്യുകയും ചെയ്യുന്നു’ സുപ്രിയ കുറിച്ചു.