യുഎസിൽ അവിഹിത ബന്ധമുണ്ടായതിന്റെ പേരിലാണ് മുൻ വിദേശകാര്യ മന്ത്രി ക്വിൻ ഗാങിനിനെ ചൈന  പുറത്താക്കിയതെന്ന്  റിപ്പോർട്ട്.

യുഎസ് അംബാസഡറായി സേവനമനുഷ്ഠിക്കുന്നതിനിടെ മുൻ വിദേശകാര്യ മന്ത്രി ക്വിൻ ഗാങിന് അവിഹിത ബന്ധമുണ്ടായെന്നും അതിൽ ഒരു കുട്ടി ഉണ്ടെന്നും  അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് ചൈന അദ്ദേഹത്തെ സ്ഥാനത്ത് നിന്ന് നീക്കിയതെന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട്ചെയുന്നു. 

ക്വിൻ ഗാംഗിനെക്കുറിച്ചുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അന്വേഷണത്തിൽ ഇത്  കണ്ടെത്തിയതായി ഓഗസ്റ്റിൽ ഉന്നത ഉദ്യോഗസ്ഥരോട് പറഞ്ഞതായി പത്രം റിപ്പോർട്ട് ചെയ്തു. ഈ ബന്ധം യുഎസിൽ ഒരു കുട്ടിയുടെ ജനനത്തിലേക്ക് നയിച്ചുവെന്നും റിപ്പോർട്ട് അനുസരിച്ച് ഈ ബന്ധം ദേശീയ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്തോ ഇല്ലയോ എന്നതിലാണ് അന്വേഷണം ഇപ്പോൾ കേന്ദ്രീകരിക്കുന്നതെന്നും പറയപ്പെടുന്നു.

ക്വിൻ ഗാംഗിനെ മന്ത്രി സ്ഥാനത്ത് നിന്ന് ചൈന ജൂലൈയിൽ നീക്കം ചെയ്തിരുന്നു. അദ്ദേഹത്തിന്റെ മുൻഗാമിയായ വാങ് യിയെ ഇപ്പോൾ യുഎസ് അംബാസിഡർ സ്ഥാനത്ത്.ക്വിൻ ഗാംഗ് 2016-ൽ വിദേശകാര്യ മന്ത്രാലയത്തിലെ പ്രോട്ടോക്കോൾ മേൽനോട്ടം വഹിച്ചിരുന്നു. 2021-ൽ അദ്ദേഹത്തെ വാഷിംഗ്ടണിലേക്ക് അയച്ചു, അവിടെ അദ്ദേഹം പലപ്പോഴും അമേരിക്കൻ സംസ്കാരത്തെ പരസ്യമായി സ്വീകരിക്കുന്നത് കാണാമായിരുന്നു.