വാഷിംഗ്ടൺ: എന്റെ പ്രായത്തെക്കുറിച്ച് മറ്റാരേക്കാളും ബോധ്യം എനിക്കുണ്ടെന്ന്അമേരിക്കയിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റായ ജോ ബൈഡൻ.

തന്റെ പ്രായത്തിൽ നിങ്ങൾ  ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തനിക്ക് മനസ്സിക്കാം, എന്നാൽ ഡൊണാൾഡ് ട്രംപ് യുഎസ് ജനാധിപത്യത്തെ നശിപ്പിച്ചത് കൊണ്ടാണ് ഞാൻ വീണ്ടും യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്നും ബൈഡൻ പറഞ്ഞു.

ന്യൂയോർക്കിലെ ഒരു ബ്രോഡ്‌വേ തിയേറ്ററിൽ നടന്ന ഒരു ധനസമാഹരണത്തിനിടെയായിരുന്നു പ്രതികരണം.  ഉക്രെയ്‌ൻ, കോവിഡ് തുടങ്ങിയ പ്രതിസന്ധികളെ നേരിടാൻ തന്റെ അനുഭവം സഹായിച്ചതായി അദ്ദേഹം  പറഞ്ഞു.

“പലരും എന്റെ പ്രായത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി തോന്നുന്നു ബൈഡൻ പറഞ്ഞു. “എന്നെ വിശ്വസിക്കൂ, മറ്റാരെക്കാളും എനിക്കിത് അറിയാം. അദ്ദേഹം കൂട്ടിച്ചേർത്തു: “ജനാധിപത്യം അപകടത്തിലായതിനാൽ ഞാൻ വീണ്ടും മത്സരിക്കുന്നു.

2020-ൽ അദ്ദേഹം തോൽപ്പിച്ച ട്രംപിനെതിരെ  വീണ്ടും മത്സരിക്കുന്നതിന് മുമ്പ് ബൈഡന്റെ പ്രായത്തെക്കുറിച്ച് അമേരിക്കൻ വോട്ടർമാർക്ക് ആശങ്കയുണ്ടെന്ന് ചില അഭിപ്രായ വോട്ടെടുപ്പുകൾ കാണിക്കുന്നു.