മുഹമ്മദ് നബിയുടെ ജന്മദിനം പ്രമാണിച്ച് യുഎഇയില്‍ പൊതു അവധി പ്രഖ്യാപിച്ചു. ഈ മാസം 29ന് രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കുമെന്ന് മാനവശേഷി മന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ചത്തെ നബിദിന അവധിയ്‌ക്കൊപ്പം ശനി, ഞായര്‍ ദിവസങ്ങളിലെ വാരാന്ത്യ അവധി കൂടി വരുന്നതിനാല്‍ മൂന്നു ദിവസത്തെ അവധി ലഭിക്കും.

ആഘോഷങ്ങള്‍ ഒഴിവാക്കി ദിനാചരണമെന്ന ലക്ഷ്യമിട്ടാണ് അവധി. കഴിഞ്ഞ വര്‍ഷം നവംബറിലാണ് യുഎഇ കാബിനറ്റ് പൊതു-സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കുള്ള രാജ്യത്തെ അവധി ദിവസങ്ങളുടെ തീയതി നിശ്ചയിച്ചത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തുല്യമായ അവധികള്‍ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും ലഭിക്കുമെന്ന് 2019ല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. രണ്ട് മേഖലകളും തമ്മിലുള്ള സന്തുലിതാവസ്ഥ കൈവരിക്കുന്നതിനും ദേശീയ സമ്പദ്വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനുമാണ് ഈ നീക്കം ലക്ഷ്യമിടുന്നതെന്ന് സര്‍ക്കാര്‍ പറഞ്ഞു.