വാഷിങ്ടൺ: 2020ലെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പൂർത്തിയായതോടെ നിരവധിപേർ ഉപദേശങ്ങളുമായി എത്തിയിരുന്നെങ്കിലും വിജയം തനിക്കാണെന്ന അവകാശവാദം ഉന്നയിക്കാനുള്ള തീരുമാനം സ്വയം എടുത്തതാണെന്ന് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാനുള്ള തീരുമാനവും തന്റേതുതന്നെയായിരുന്നെന്ന് അദ്ദേഹം പറഞ്ഞതായി സി.എൻ.എൻ റിപ്പോർട്ട് ചെയ്തു. എൻ.ബി.സിയുടെ ‘മീറ്റ് ദ പ്രസി’ൽ സംസാരിക്കുകയായിരുന്നു ട്രംപ്. 2020ലെ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ ശ്രമിച്ചെന്ന കേസിൽ ട്രംപിനെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. എന്നാൽ, എല്ലാ കുറ്റവും അദ്ദേഹം നേരത്തെ നിഷേധിച്ചിരുന്നു.