ബംഗളൂരു: ഗണേശ ചതുർഥി ഉത്സവത്തിന്‍റെ ഭാഗമായി മൂന്ന് കോടിയോളം രൂപയുടെ കറൻസി നോട്ടുകളും നാണയങ്ങളും കൊണ്ട് അലങ്കരിച്ച ഒരു ക്ഷേത്രത്തിന്‍റെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ബംഗളൂരു ജെ.പി നഗറിലെ സത്യഗണപതി ക്ഷേത്രത്തിലാണ് ഇത്തരത്തില്‍ നോട്ട് മാല തീര്‍ത്തത്. എൻ.ഡി.ടി.വിയാണ് ഈ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്. 10,20,50, 500 രൂപ ഇന്ത്യന്‍ കറൻസികളാണ് ക്ഷേത്രം അലങ്കരിക്കാൻ ഉപയോഗിച്ചത്.

2.18 കോടി രൂപയുടെ കറൻസികളും 70 ലക്ഷം രൂപ നാണയങ്ങളുമാണ് അലങ്കാരത്തിനായി ഉപയോഗിച്ചതെന്ന് ക്ഷേത്രം ഭാരവാഹി മോഹൻ രാജു പറഞ്ഞുവെന്നാണ് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തത്. ഇത് തയ്യാറാക്കാൻ മൂന്ന് മാസമെടുത്തെന്നും ഇദ്ദേഹം വ്യക്തമാക്കുന്നു. ചൊവ്വാഴ്ചയാണ് ഗണേശ ചതുർഥി.

https://x.com/ndtv/status/1703613477540040960?s=46&t=V4AFDYg1gWFmS82sGjQbsg