ഇന്ത്യ’ സഖ്യത്തിലെ സമിതിയില്‍ പങ്കാളിയാകാതെ സിപിഎം. 14 അംഗ ഏകോപന സമിതിയില്‍ സിപിഎം നേരത്തെ പ്രതിനിധിയെ നിര്‍ദ്ദേശിച്ചിരുന്നില്ല. കെ സി വേണുഗോപാല്‍ ഉള്‍പ്പെടുന്ന സമിതിയില്‍ അംഗമാകുന്നതിനെ കേരള നേതൃത്വം എതിര്‍ത്തു. സഹകരിക്കുന്നത് കേരളത്തില്‍ തിരിച്ചടിയെന്നാണ് നേതാക്കളുടെ നിലപാട്. ഇതോടെയാണ് സമിതിയിലേക്ക് സിപിഎം പ്രതിനിധിയെ നിര്‍ദേശിക്കാത്തത്.

ഇന്ത്യ സഖ്യത്തിന്റെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്ന സമിതികള്‍ ഉണ്ടാകരുതെന്ന് പൊളിറ്റ് ബ്യൂറോ വ്യക്തമാക്കി. സഖ്യത്തിലെ തീരുമാനങ്ങള്‍ എടുക്കുന്നത് ഉന്നത പാര്‍ട്ടി നേതൃത്വങ്ങള്‍ ആണ്. അത് തടസ്സപ്പെടുത്തുന്ന രീതിയില്‍ സമിതികള്‍ ഉണ്ടാകാന്‍ പാടില്ലെന്നും പിബി തീരുമാനിച്ചിട്ടുണ്ട്. 14 അംഗം ഏകോപന സമിതിയില്‍ സി പി ഐ ജനറല്‍ സെക്രട്ടറി ഡി രാജ അംഗമാണ്. ഇന്ത്യ സഖ്യം വിപുലീകരിക്കണമെന്നും ബിജെപിയെ പരാജയപ്പെടുത്താനുള്ള ശ്രമം വേണമെന്നും പിബി പറഞ്ഞു.