സിനിമയില്‍ മാത്രമല്ല, സിനിമയ്ക്ക് പുറത്തും വ്യക്തിപ്രഭാവം അനുഭവിപ്പിക്കുന്ന താരമാണ് സുരേഷ് ഗോപി. സ്റ്റേജ് പെര്‍ഫോമന്‍സുകളിലും അദ്ദേഹം തിളങ്ങാറുണ്ട്. ഇപ്പോഴിതാ സുരേഷ് ഗോപിയെ അനുകരിച്ച് എത്തിയിരിക്കുകയാണ് ജയറാം. കഴിഞ്ഞ ദിവസം ഒരു ടെലിവിഷന്‍ പരിപാടിക്കിടെ അല വൈകുണ്ഡപുരമുലോ എന്ന തെലുങ്ക് ചിത്രത്തിലെ ഹിറ്റ് ഗാനം സുരേഷ് ഗോപി ആലപിച്ചിരുന്നു. സാമജവരഗമനാ എന്ന് തുടങ്ങുന്ന ഗാനമായിരുന്നു ഇത്. സ്റ്റേജില്‍ ഇത് പാടുന്ന സുരേഷ് ഗോപിയെയാണ് ജയറാം അനുകരിച്ചിരിക്കുന്നത്.

ഇന്‍സ്റ്റഗ്രാമിലൂടെയാണ് ജയറാം വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. സുരേഷ് ഗോപിയെ ടാഗ് ചെയ്തുകൊണ്ടായിരുന്നു പോസ്റ്റ്. മൂന്ന് മണിക്കൂറിനുള്ളില്‍ ഒരു ലക്ഷത്തിലേറെ ലൈക്കുകളും നാലായിരത്തോളം കമന്‍റുകളുമാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. വീഡിയോ കണ്ട് കമന്‍റുമായി സുരേഷ് ഗോപിയും എത്തിയിട്ടുണ്ട്. പൊട്ടിച്ചിരിയുടെ സ്മൈലികളാണ് അദ്ദേഹം കമന്‍റ് ആയി ഇട്ടിരിക്കുന്നത്.

https://www.instagram.com/reel/CxQDseexYMw/?igshid=MWZjMTM2ODFkZg==