കൊളംബിയൻ ചിത്രകാരൻ ഫെർണാണ്ടോ ബൊട്ടെരോ (91) അന്തരിച്ചതായി രാജ്യത്തിന്റെ പ്രസിഡന്റ് ഗുസ്താവോ പെട്രോ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. ന്യൂമോണിയ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
അദ്ദേഹത്തെ 20ാം നൂറ്റാണ്ടിലെ മഹത്തായ ചിത്രകാരനായും കൊളംബിയയിലെ എക്കാലത്തെയും മികച്ച ചിത്രകാരനായും കണക്കാക്കുന്നു. വിവിധ രാജ്യങ്ങളിലെ മ്യൂസിയങ്ങളിൽ അദ്ദേഹത്തിന്റെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്.
കൊളംബിയയിലെ ദീർഘമായ ആഭ്യന്തര സംഘർഷവും വിവിധ രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങളും ബൊട്ടെരോയുടെ കലാസൃഷ്ടികൾക്ക് വിഷയമായി.