വാഷിംഗ്ടൺ: അമേരിക്കൻ പ്രതിനിധി മേരി സാറ്റ്‌ലർ പെൽറ്റോളയുടെ ഭർത്താവ് അലാസ്കയിൽ വിമാനാപകടത്തിൽ മരിച്ചതായി റിപ്പോർട്ട് . സിംഗിൾ എഞ്ചിൻ പൈപ്പർ പിഎ -18 വിമാനം തകർന്നാണ് മരിച്ചതെന്ന് അവരുടെ ഓഫീസും യുഎസ് ഏജൻസികളും അറിയിച്ചു.
അലാസ്കയിലെ സെന്റ് മേരീസിന് സമീപം രാവിലെ 8.45 ഓടെ പറന്നുയർന്ന ഉടൻ വിമാനം തകർന്നുവീഴുകയായിരുന്നുവെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) അറിയിച്ചു. പൈലറ്റായിരുന്ന പെൽറ്റോളയുടെ ഭർത്താവ് മാത്രമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
പെൽറ്റോളയുടെ ഓഫീസും ബുധനാഴ്ച യൂജിൻ പെൽറ്റോള ജൂനിയറിന്റെ മരണം സ്ഥിരീകരിച്ചു. അലാസ്കയിൽ അടുത്തിടെയായി മാരകമായ വിമാനാപകടങ്ങൾ വര്ധിക്കുന്നുണ്ട്. മുൻ യുഎസ് സെനറ്റർ ടെഡ് സ്റ്റീവൻസും മറ്റ് മൂന്ന് പേരും 2010ൽ അലാസ്കയിലുണ്ടായ വിമാനാപകടത്തിൽ മരിച്ചിരുന്നു.