അടുത്തിടെയാണ് കേരളത്തിലെ ഏതാനും യുട്യൂബരുടെ വീട്ടിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ് ഉണ്ടായത്. തുടർന്നാണ് കേരളത്തിലെ ഈ പ്രമുഖരായ യുട്യൂബർമാർ മാസം സമ്പാദിക്കുന്നത് ലക്ഷങ്ങളാണെന്നാണ് ഐടി വകുപ്പ് നൽകിയ വിവരം. പലരുടെയും വാർഷിക വരുമാനം കോടികളാണ്. ഇന്ന് വലിയ വിഭാഗത്തിന്റെ വരുമാന സ്രോതസ്സും കൂടിയായ സോഷ്യൽ മീഡിയയിൽ നിന്നും ഇന്ത്യയിൽ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന ഇൻഫ്ലുവെൻസറാണ് ഭുവൻ ബാം. 122 കോടിയുടെ ആസ്തിയാണ് ഭുവൻ ബാം സോഷ്യൽ മീഡിയയിലൂടെ നേടിയെടുത്തിരിക്കുന്നത്.

ബിബി കി വൈൻസ് എന്ന ഷോർട്ട് വീഡിയോയിലൂടെ ഭുവൻ ബാം സോഷ്യൽ മീഡിയയിൽ വൈറൽ താരമാകുന്നത്. സ്ഫൂഫ് വീഡിയോകൾ അവതരിപ്പിച്ച് ഭുവൻ ബാം ഇന്ത്യൻ യുട്യൂബാർക്കിടെയിൽ ഒരു ട്രെൻഡ് സെറ്ററായി മാറി. കഫേകളിലും റസ്റ്റോറന്റുകളിലും ഗായകനായി മാസം 5,000 രൂപ മാത്രം സംബാദിച്ചിരുന്ന ഭുവൻ ബാമാണ് ഇന്ന് ഇന്ത്യൻ യുട്യൂബർമാരിൽ ഏറ്റവും വരുമാനം നേടിയെടുക്കുന്ന താരമായി മാറിയത്.

പ്രതിമാസം 5,000 രൂപ ലഭിക്കുന്ന ഗായകനായിട്ടുള്ള ജോലി അവസാനിപ്പിച്ചാണ് ഭുവൻ സോഷ്യൽ മീഡിയയിൽ വീഡിയോ നിർമാണത്തിന് ഇറങ്ങി തിരിക്കുന്നത്. പാരഡി വീഡിയോകൾ തന്റെ മൊബൈൽ ക്യാമറയിൽ ചിത്രീകരിച്ചാണ് ഭുവൻ തന്റെ ഷോർട്ട് വീഡിയോ നിർമാണ് ആരംഭിക്കുന്നത്. തുടർന്ന് റീൽസ് താരമായി മാറിയ ഭുവൻ ബിബി കി വൈൻസ് എന്ന പരമ്പര ആരംഭിച്ചു. നിത്യജീവതത്തിലെ സംഭവങ്ങൾ കോർത്തിണക്കികൊണ്ടുള്ള വീഡിയോകൾ ഹിന്ദി യുട്യൂബ് പ്രേക്ഷകർക്കിടിയിൽ തരംഗമായി മാറുകയും ചെയ്തു.

17 മില്യൺ അധികം ഫോളേവേഴ്സാണ് ഭുവന് ഇൻസ്റ്റഗ്രാമിലുള്ളത്. യുട്യൂബിലാകട്ടെ 26ൽ അധികം സബ്സ്ക്രൈബേഴ്സും ഭുവൻ നേടിയെടുത്തു. റിപ്പോർട്ടുകൾ പ്രകാരം 15 മില്യൺ യുഎസ് ഡോളറാണ് ഭുവന്റെ ആസ്തി. ഇന്ത്യയിൽ 122 കോടി രൂപ വരും.