ഒരു വീടോളം വലുതും വിമാനത്തോളം വലുതും ആയ രണ്ടു ഛിന്നഗ്രഹങ്ങൾ ഉൾപ്പെടെ അഞ്ച് ഛിന്നഗ്രഹങ്ങൾ ഈ ആഴ്ച ഭൂമിയെ മറികടക്കുമെന്ന് പ്രവചിച്ചു നാസ രംഗത്ത്. നാസയുടെ ഛിന്നഗ്രഹ വാച്ച് ഡാഷ്‌ബോർഡ് ആണ് ബുധനാഴ്ചയ്ക്കും ഞായറാഴ്ചയ്ക്കും ഇടയിൽ അഞ്ച് ഛിന്നഗ്രഹങ്ങൾ ഭൂമിയെ മറികടക്കുമെന്ന പ്രവചനവുമായി രംഗത്ത് എത്തിയത്.

JA5 എന്ന് പേരിട്ടിരിക്കുന്ന ഏകദേശം 60 അടി നീളവുമുള്ള വീടിന്റെ വലിപ്പമുള്ള ഛിന്നഗ്രഹം ഭൂമിയിൽ നിന്ന് ഏകദേശം 3.17 ദശലക്ഷം മൈലുകൾക്കുള്ളിൽ ആണ് സ്ഥിതിചെയ്യുന്നത്. 2021 ലാണ് ഇത് ആദ്യമായി നിരീക്ഷിക്കപ്പെട്ടത്.

അടുത്ത രണ്ട് ഛിന്നഗ്രഹങ്ങൾ, വിമാനത്തിന്റെ വലിപ്പമുള്ള QC5, ബസ് വലുപ്പമുള്ള GE എന്നിവ വെള്ളിയാഴ്ച ഭൂമിയെ മറികടക്കും. ഏകദേശം 83 അടി വലിപ്പമുള്ള QC5 ഭൂമിയുടെ 2.53 ദശലക്ഷം മൈലിനുള്ളിൽ പറക്കും. GE എന്ന ഛിന്നഗ്രഹം ഏകദേശം 26 അടിയാണ്. ഭൂമിയിൽ നിന്ന് 3.56 ദശലക്ഷം മൈൽ അകലെയാണ് ഇത് നിരീക്ഷിക്കപ്പെടുന്നത്.

അടുത്ത രണ്ട് ഛിന്നഗ്രഹങ്ങൾ, QE8, QF6 എന്നിവ ഞായറാഴ്ച ഭൂമിയെ മറികടക്കുമെന്ന് പ്രതീക്ഷിക്കുന്നു. QE8 ന് ഏകദേശം 170 അടി നീളമുണ്ട്, ഭൂമിയോട് ഏറ്റവും അടുത്ത് 946,000 മൈൽ ആയിരിക്കും ഇത് പോകുന്നത്. QF6 ന്റെ നീളം 70 അടിയിൽ താഴെയാണ്, ഭൂമിയിൽ നിന്ന് 1.65 ദശലക്ഷം മൈലിനുള്ളിൽ ഇത് പറക്കും.