ഒട്ടാവ: കേ​ര​ള കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് അ​തി​രൂ​പ​ത വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന അ​ന്ത​രി​ച്ച ജോ​ർ​ജ് വ​ട​ക​ര​യു​ടെ മ​ക​ൻ അ​തു​ൽ ജോ​ർ​ജ് (30) കാ​ന​ഡ​യി​ൽ മു​ങ്ങി​മ​രി​ച്ചു.

കാ​ന​ഡ​യി​ൽ ബോ​ട്ട് സ​വാ​രി​ക്കി​ട​യിടെ​ അ​തു​ൽ​ ജോ​ർ​ജ് വെ​ള്ള​ത്തി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​തു​ലി​ന്‍റെ ഭാ​ര്യ​യു​ടെ അ​ച്ഛ​നും അ​മ്മ​യും ബോ​ട്ട് സ​വാ​രി​യി​ൽ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

കാ​ന​ഡ​യി​ലെ കി​ച്ച​ന​റി​ൽ അ​തു​ലും കു​ടും​ബ​വും താ​മ​സി​ച്ചി​രു​ന്ന​ത്. ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി ക്ര​മ​ങ്ങ​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്.

അ​മ്മ: ശോ​ഭ കു​ടി​യാ​ന്മ​ല മ​ഞ്ച​പ്പി​ള്ളി​ൽ കു​ടും​ബാം​ഗം. കോ​ട​ഞ്ചേ​രി കു​മ്മാ​യ​ത്തൊ​ട്ടി​യി​ൽ കു​ടും​ബാം​ഗ​മാ​യ ഭാ​ര്യ ഡോ. ​ജീ​വ കാ​ന​ഡ​യി​ൽ അ​തു​ലി​നോ​ടൊ​പ്പം ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു.
സ​ഹോ​ദ​ര​ങ്ങ​ൾ: അ​ലി​ൻ മ​രി​യ (ലെ​നോ​വ), അ​ഖി​ൽ (യു​കെ). അ​തു​ലി​ന്‍റെ പി​താ​വ് ജോ​ർ​ജ് വ​ട​ക​ര ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലാ​ണ് ആ​ക​സ്മി​ക​മാ​യി മ​രി​ച്ച​ത്.