സ്റ്റോ​ക്ഹോം: സ്വീ​ഡ​നി​ൽ വീ​ണ്ടും ഖു​ർ​ആ​ൻ ക​ത്തി​ക്ക​ൽ പ്ര​തി​ഷേ​ധ​വും സം​ഘ​ർ​ഷ​വും. ഇ​സ്‍ലാം വി​രു​ദ്ധ പ്ര​വ​ർ​ത്ത​ക​ൻ സ​ൽ​വാ​ൻ മോ​മി​ക ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് ഖു​ർ​ആ​ൻ പ​ര​സ്യ​മാ​യി ക​ത്തി​ച്ച​തോ​ടെ​യാ​ണ് തു​ട​ക്കം. പൊ​ലീ​സ് സം​ര​ക്ഷ​ണ​ത്തി​ൽ ഖു​ർ​ആ​ൻ ക​ത്തി​ക്കു​ന്ന​ത് ത​ട​യാ​ൻ നൂ​റോ​ളം പേ​രെ​ത്തി.

സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് 15 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മു​ത​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ​ഇ​തി​നെ​തി​രെ പ്ര​തി​ഷേ​ധ​മു​ണ്ടാ​യി. ക​ഴി​ഞ്ഞ മാ​സ​ങ്ങ​ളി​ലും സ്വീ​ഡ​ൻ, ഡെ​ന്മാ​ർ​ക് എ​ന്നി​വി​ട​ങ്ങ​ളി​ൽ തീ​വ്ര വ​ല​തു​പ​ക്ഷ ക​ക്ഷി​ക​ൾ ഖു​ർ​ആ​ൻ ക​ത്തി​ച്ച് പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു.

ഇ​ത് വി​വി​ധ മു​സ്‍ലിം രാ​ജ്യ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​യി. ഡെ​ന്മാ​ർ​ക് മ​ത​ഗ്ര​ന്ഥ​ങ്ങ​ളെ അ​വ​ഹേ​ളി​ക്കു​ന്ന​ത് വി​ല​ക്കി നി​യ​മ​നി​ർ​മാ​ണ​ത്തി​ന് ത​യാ​റാ​യി. മ​ത​നി​ന്ദ കു​റ്റ​ക​ര​മാ​ക്കു​ന്ന നി​യ​മ​ങ്ങ​ൾ സ്വീ​ഡ​ൻ 1970ൽ ​ഉ​പേ​ക്ഷി​ച്ച​താ​ണ്. ഇ​ത് പു​നഃ​സ്ഥാ​പി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്നാ​ണ് സ​ർ​ക്കാ​ർ​നി​ല​പാ​ട്.