തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ കേ​ബി​ൾ ടി.​വി ഓ​പ​റേ​റ്റ​ർ​മാ​രെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി ഇ​ന്‍റ​ർ​നെ​റ്റ്​ സേ​വ​നം താ​ഴേ​ത്ത​ട്ടി​ലേ​ക്കെ​ത്തി​ക്കാ​ൻ കെ-​ഫോ​ൺ തീ​രു​മാ​നം. സം​സ്ഥാ​ന​ത്താ​കെ 6000ത്തോ​ളം കേ​ബി​ൾ ടി.​വി ഓ​പ​റേ​റ്റ​ർ​മാ​രാ​ണു​ള്ള​ത്.

താ​രി​ഫ്​ അ​ടി​സ്ഥാ​ന​ത്തി​നു​ള്ള ഇ​ന്‍റ​ർ​നെ​റ്റ്​ ക​ണ​ക്ഷ​ൻ ഇ​വ​ർ മു​ഖേ​ന ന​ൽ​കു​ന്ന​തോ​ടെ, ​ഗ്രാ​മീ​ണ മേ​ഖ​ല​യി​ലേ​ക്ക​ട​ക്കം കൂ​ടു​ത​ൽ വേ​ഗ​ത്തി​ൽ ഇ​ന്‍റ​​ർ​നെ​റ്റ്​ എ​ത്തു​മെ​ന്നാ​ണ്​ കെ-​ഫോ​ണി​ന്‍റെ വി​ല​യി​രു​ത്ത​ൽ. ഇ​തി​നു​ള്ള ക​മീ​ഷ​ൻ വ്യ​വ​സ്ഥ​ക​ൾ ഉ​ട​ൻ നി​ശ്ച​യി​ക്കും. ക​രാ​ർ, ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ളും ഉ​ട​ൻ ആ​രം​ഭി​ക്കാ​നാ​ണ്​ തീ​രു​മാ​നം.

നി​ല​വി​ലെ സ്വ​കാ​ര്യ ഇ​ന്‍റ​ർ​നെ​റ്റ്​ സേ​വ​ന​ദാ​താ​ക്ക​ളു​ടെ ത​ന്ത്രം കെ-​ഫോ​ണും പ​യ​റ്റു​ന്ന​തോ​ടെ വ​ലി​യ മ​ത്സ​ര​മാ​കും മേ​ഖ​ല​യി​ലു​ണ്ടാ​കു​ക. ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ​നി​ന്ന്​ വാ​ങ്ങു​ന്ന തു​ക​യു​ടെ 50 ശ​ത​മാ​നം ​കേ​ബി​ൾ ടി.​വി ഓ​പ​റേ​റ്റ​ർ​മാ​ർ​ക്ക്​ ന​ൽ​കി​യാ​ലും പ​ര​മാ​വ​ധി വേ​ഗ​ത്തി​ൽ സാ​ന്നി​ധ്യം വ​ർ​ധി​പ്പി​ക്കാ​മെ​ന്നാ​ണ്​ കെ-​ഫോ​ൺ അ​ധി​കൃ​ത​ർ ക​രു​തു​ന്ന​ത്.