വയനാട്: ഇടിമിന്നേലറ്റ യുവതി മരിച്ചു. വയനാട്ടില്‍ മേപ്പാടി ചെമ്പോത്തറ കല്ലുമല കൊല്ലിവെയില്‍ ആദിവാസി കോളനിയിലെ സിമിയാണ് മരിച്ചത്. വൈകിട്ട് അതിശക്തമായ മഴയോട് കൂടിയുണ്ടായ ഇടിമിന്നലിലാണ് അപകടം ഉണ്ടായത്. സിമിയെ ഉടന്‍ കല്‍പ്പറ്റ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വീടിന് മുകളില്‍ ഉണക്കാനിട്ട വസ്ത്രം എടുക്കുന്നതിനിടെയാണ് ഇടിമിന്നലേറ്റത്

ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും, വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്.

ട്രെയിനപകടത്തിൽ താൻ മരിച്ചെന്ന രേഖകൾ ഉണ്ടാക്കി ഭാര്യ നടത്തിയ നീക്കമറിഞ്ഞ് ഭർത്താവ് ബിജയ് ദത്ത മണിയബന്ധ പോലീസിൽ പരാതി നൽകിയതോടെയാണ് പ്രശ്‌നങ്ങൾ ഗുരുതരമായത്. താൻ മരിച്ചതായി വ്യാജ പ്രചാരണം നടത്തുകയും, സർക്കാരിൽ നിന്നും നഷ്ടപരിഹാരത്തുക തട്ടിയെടുക്കാൻ ശ്രമം നടത്തുകയും ചെയ്ത ഗീതാഞ്ജലിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് വ്യക്തമാക്കിയായിരുന്നു യുവാവിൻ്റെ പരാതി.

ഗീതാഞ്ജലിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ബിജയ് ആവശ്യപ്പെട്ടു. കേസെടുത്തതോടെ അറസ്റ്റ് ഭയന്ന് യുവതി ഒളിവിൽ പോയിരിക്കുകയാണെന്നും കഴിഞ്ഞ 13 വർഷമായി ഇരുവരും വേർപിരിഞ്ഞാണ് താമസിക്കുന്നതെന്നും പോലീസ് പറഞ്ഞു