ജോഷി വള്ളിക്കളം

ഷിക്കാഗോ: മലയാളി അസോസിയേഷന്‍ ഗോള്‍ഡന്‍ ജൂബിലി ആഘോഷ പരിപാടിയില്‍ പ്രശസ്ത ഗായകരായ വിജയ് യേശുദാസിന്റെയും രഞ്ജിനി ജോസിന്റെയും ലൈവ് മ്യൂസിക് പരിപാടി ഉണ്ടായിരിക്കുന്നതാണ്.

ഷിക്കാഗോ മലയാളി അസോസിയേഷന്റെ 50-ാം വാര്‍ഷികത്തോടനുബന്ധിച്ച് വിവിവിധങ്ങളായ പരിപാടികളാണ് അരങ്ങേറുന്നത്. രാവിലെ 10 മണിമുതല്‍ 2 മണി വരെ സെമിനാര്‍, ക്ലാസുകള്‍, ബിസിനസ് എന്നിവയും വൈകുന്നേരം 5 മണിക്ക് 100 ലധികം വനിതകള്‍ പങ്കെടുക്കുന്ന മെഗാതിരുവാതിര, ഡിന്നര്‍, വിവിധ സാമുഹിക സാംസ്‌ക്കാരിക രാഷ്ട്രീയ നേതാക്കള്‍ പങ്കെടുക്കുന്ന മീറ്റിംഗിനുശേഷം വിജയ് യേശുദാസ്-രഞ്ജിനി ജോസ് എന്നിവരുടെ ലൈവ് മ്യൂസിക് ഉണ്ടായിരിക്കുന്നതാണ്. അസോസിയേഷന്റെ ഈ ഗോള്‍ഡന്‍ ജൂബിലി എല്ലാ മലയാളി സംഘടനകളുടേയും സഹകരണത്തോടെയാണ് നത്തുന്നത്. എല്ലാവരെയും സ്‌നേഹപൂര്‍വം സ്വാഗതം ചെയ്യുന്നു.

24-ാം തീയതി നടക്കുന്ന അസോസിയേഷന്റെ ഗോള്‍ഡന്‍ ജൂബിലിയില്‍ പങ്കെടുക്കുവാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ 10-ാം തീയതിയ്ക്ക് മുമ്പായി ഓണ്‍ലൈനിലൂടെയോ ബന്ധപ്പെട്ട അധികാരികളുടെ പക്കലോ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്‌ട്രേഷന്‍ കൂടാതെ പ്രവേശനം അനുവദനീയമല്ല.

കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രസിഡന്റ് – ജോഷി വള്ളിക്കളം (3216856749), കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍-ലെജി പട്ടരുമഠം (6307099075), ഫിനാന്‍സ് ചെയര്‍മാന്‍-ജോണ്‍സണ്‍ കണ്ണക്കാടന്‍ (8474770564), സുവനീര്‍ ചെയര്‍മാന്‍-അച്ചന്‍കുഞ്ഞ് മാത്യു (8479122578) എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.