സാൻഡിയാഗോ രൂപതയുടെ സഹായമെത്രാന്മാരായി രണ്ടു വൈദികരെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. കൗമാരപ്രായത്തിൽ യുഎസിലേക്ക് കുടിയേറിയ 56-കാരനായ ഫാ. മൈക്കിൾ ഫാമും 53-കാരനായ ഫാ. ഫിലിപ്പ് പുലിഡോയും ആണ് ജൂൺ ആറിന് സാൻഡിയാഗോ രൂപതയുടെ സഹായമെത്രാന്മാരായി അഭിഷേകം ചെയ്യപ്പെട്ടത് എന്ന്  വത്തിക്കാൻ അറിയിച്ചു.

സാൻഡിയാഗോയുടെ ഇപ്പോഴത്തെ വികാരി ജനറലായ ഫാം, 13-ാം വയസിൽ സഹോദരങ്ങളോടൊപ്പം യുഎസിലേക്ക് അഭയാർത്ഥിയായി എത്തിയതാണ്. തന്നെ സംബന്ധിച്ചിടത്തോളം സഹായമെത്രാനായി നിയമിക്കപ്പെട്ടത് അവിശ്വസനീയമായ വാർത്തയായിരുന്നെന്ന് ഫാം കാത്തലിക് ന്യൂസിനോടു പറഞ്ഞു. 1951-ൽ യാക്കിമ രൂപത സ്ഥാപിതമായതിനു ശേഷം ബിഷപ്പായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ വൈദികനാണ് ഫാ. പുലിഡോ. അദ്ദേഹം 18-ാമത്തെ വയസിലാണ് യുഎസിലെത്തുന്നത്.

1.3 ദശലക്ഷത്തോളം കത്തോലിക്കരുള്ള സാൻഡിയാഗോ രൂപതയുടെ സഹായമെത്രാന്മാരായി ഫാമും പുലിഡോയും കർദ്ദിനാൾ റോബർട്ട് മക്‌എൽറോയിയോടൊപ്പം ശുശ്രൂഷ ആരംഭിക്കും.