വത്തിക്കാനിൽ പ്ലാസിറ്റിക് നിരോധിക്കുമെന്ന് ലോകപരിസ്ഥിതി ദിനത്തിൽ ഫ്രാൻസിസ് മാർപാപ്പ. 2023 ജൂൺ 19 മുതൽ 20 ഒക്ടോബർ വരെ മിലാനിൽ (ഇറ്റലി) നടക്കുന്ന നാലാമത് ഗ്രീൻ ആന്റ് ബ്ലൂ ഫെസ്റ്റിവലിൽ പങ്കെടുക്കുന്ന പ്രമോട്ടർമാരെ അഭിസംബോധന ചെയ്തുകൊണ്ടുള്ള സദസ്സിലാണ് മാർപാപ്പ ഇത് പങ്കുവച്ചത്.

മനുഷ്യരും പരിസ്ഥിതിയും തമ്മിലുള്ള കൂട്ടുകെട്ട് പരിപോഷിപ്പിക്കണമെന്നും അത് ദൈവത്തിന്റെ സൃഷ്ടിപരമായ സ്നേഹത്തിന്റെ പ്രതിഫലനമാണെന്നും നാം ആ ദൗത്യത്തിലേക്ക് ഓരോ നിമിഷവും നടന്നടുക്കണമെന്നും മാർപാപ്പ സന്ദേശത്തിൽ ഉദ്‌ബോധിപ്പിച്ചു. കടലിൽ അടിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളെ പരാമർശിച്ചുകൊണ്ടുള്ള സംഭാഷണത്തിൽ “പ്ലാസ്റ്റിക്ക് ശേഖരിക്കാനായി മീൻ പിടിക്കുന്ന” സാൻ ബെനഡെറ്റോ ഡെൽ ട്രോന്റോയിലെ മത്സ്യത്തൊഴിലാളികളുടെ നല്ല മാതൃക മാർപാപ്പ അഭിനന്ദിച്ചു.

ഈ കാലഘട്ടത്തിൽ പരിസ്ഥിതിസംരക്ഷണത്തിനുള്ള നൂതനമായ പരിഹാരമാർഗ്ഗങ്ങൾ ഉറപ്പുവരുത്തുക എന്നതാണ് ഗ്രീൻ ആന്റ് ബ്ലൂ ഫെസ്റ്റിവലിന്റെ പ്രധാന ലക്ഷ്യം.