റോം: ​ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ളെ​ത്തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യ്ക്ക് ശ​സ്ത്ര​ക്രി​യ അ​നി​വാ​ര്യ​മെ​ന്ന് വൈ​ദ്യ​സം​ഘം അ​റി​യി​ച്ചു.

റോ​മി​ലെ ജെ​മേ​ല്ലി ആ​ശു​പ​ത്രി​യി​ൽ വി​വി​ധ പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി ചൊ​വ്വാ​ഴ്ച രാ​വി​ലെ മാ​ർ​പാ​പ്പ എ​ത്തി​യി​രു​ന്നു. വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് ശേഷം, മാ​ർ​പാ​പ്പ​യ്ക്ക് ലാ​പ്പ​റ​ടോ​മി​യും പ്ലാ​സി​ക് സ​ർ​ജ​റി​യും അ​നി​വാ​ര്യ​മാ​ണെ​ന്ന് ഡോ​ക്ട​ർ​മാ​ർ അറിയിച്ചു.

ശ​സ്ത്ര​ക്രി​യ​യ്ക്ക് ശേ​ഷം കു​റ​ച്ചു​ദി​വ​സ​ങ്ങ​ൾ കൂ​ടി മാ​ർ​പാ​പ്പ ആ​ശു​പ​ത്രി​യി​ൽ തു​ട​രു​മെ​ന്ന് വ​ത്തി​ക്കാ​ൻ വൃ​ത്ത​ങ്ങ​ൾ പ​ത്ര​ക്കു​റി​പ്പി​ലൂ​ടെ അ​റി​യി​ച്ചു.