കാ​ലി​ഫോ​ർ​ണി​യ: മോ​ട്ടോ​ർ സൈ​ക്കി​ൾ ഓ​ടി​ക്കു​മ്പോ​ൾ ഹെ​ൽ​മ​റ്റ് ധ​രി​ക്കു​ന്ന​തി​ൽ നി​ന്ന് സി​ഖു​കാ​രെ ഒ​ഴി​വാ​ക്കു​ന്ന ബി​ല്ലി​ന് അ​നു​കൂ​ല​മാ​യി കാ​ലി​ഫോ​ർ​ണി​യ​യി​ലെ സെ​ന​റ്റ​ർ​മാ​ർ വോ​ട്ട് ചെ​യ്തു. ബി​ൽ 21-8 വോ​ട്ടു​ക​ൾ​ക്കാ​ണ് സം​സ്ഥാ​ന സെ​ന​റ്റ് പാ​സാ​ക്കി​യ​ത്.

സെ​ന​റ്റ​ർ ബ്ര​യാ​ൻ ഡാ​ലെ അ​വ​ത​രി​പ്പി​ച്ച സെ​ന​റ്റ് “ബി​ൽ 847′ സം​സ്ഥാ​ന സെ​ന​റ്റ് പാ​സാ​ക്കി​യ​തോ​ടെ ഇ​നി അ​സം​ബ്ലി​യി​ലേ​ക്ക് അ​യ​ക്കും. മ​ത​സ്വാ​ത​ന്ത്ര്യം ഈ ​രാ​ജ്യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന അ​ടി​ത്ത​റ​യാ​ണ്. ന​മ്മു​ടെ മ​തം സ്വ​ത​ന്ത്ര​മാ​യി പ്ര​ക​ടി​പ്പി​ക്കാ​നു​ള്ള അ​വ​കാ​ശം എ​ല്ലാ​വ​ർ​ക്കു​മു​ണ്ട്.

ആ ​അ​വ​കാ​ശം എ​ല്ലാ​വ​ർ​ക്കും തു​ല്യ​മാ​യി​രി​ക്ക​ണ​മെ​ന്ന് ഞ​ങ്ങ​ൾ വി​ശ്വ​സി​ക്കു​ന്നു. ഒ​രാ​ളു​ടെ മ​ത വി​ശ്വാ​സ​ത്തെ പ​രി​മി​ത​പ്പെ​ടു​ത്തു​ന്ന എ​ല്ലാ നി​യ​മ​വും അ​തി​ന് വി​രു​ദ്ധ​മാ​ണ്. ഈ ​രാ​ജ്യം എ​ല്ലാ​വ​രു​ടെ​യു​മാ​ണ് എ​ന്ന് സെ​ന​റ്റ് ഫ്ലോ​റി​ൽ ബി​ൽ അ​വ​ത​രി​പ്പി​ച്ച ശേ​ഷം ഡാ​ലെ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ത​ല​പ്പാ​വോ പ​ട്ക​യോ ധ​രി​ക്കു​ന്ന​വ​രെ ഹെ​ൽ​മ​റ്റ് ധ​രി​ക്കു​ന്ന​തി​ൽ നി​ന്ന് ഒ​ഴി​വാ​ക്കു​ന്ന​ത് എ​ല്ലാ​വ​രു​ടെ​യും മ​ത​സ്വാ​ത​ന്ത്ര്യം ഉ​റ​പ്പാ​ക്കാ​നു​ള്ള ഒ​രു ല​ളി​ത​മാ​യ മാ​ർ​ഗ​മാ​ണെ​ന്നും സെ​ന​റ്റ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.