സ​ണ്ണി​വെ​യ്‌​ൽ(​ടെ​ക്സ​സ് ): ഡാളസിലെ സണ്ണിവെയ്ൽ സിറ്റിയിലുണ്ടായ വെടിവയ്പ്പിൽ ഒരാൾ മരിക്കുകയും നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ര​ണ്ട് പ്ര​തി​ക​ൾ കുടുംബം സഞ്ചരിച്ച കാറിനുനേർക്ക് വെടിയുർക്കുകയായിരുന്നു.

വെ​ടി​യേ​റ്റ സ്ത്രീ​യു​ടെ കാ​റി​നെ ഒ​രു അ​പ്പാ​ർ​ട്ട്മെ​ന്‍റ് സ​മു​ച്ച​യ​ത്തി​ലേ​ക്ക് പി​ന്തു​ട​രു​ക​യും പാ​ർ​ക്കിം​ഗ് ലോ​ട്ടി​ൽ വച്ചു കാ​റി​ൽ നി​ന്ന് പു​റ​ത്തു​ക​ട​ക്കു​ക​യും വെ​ടി​വ​യ്ക്കുകയായിരുന്നു. എട്ടിനും 10നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​രാ​ണ് കു​ട്ടി​ക​ൾ. ഇ​വ​രി​ൽ ആ​ർ​ക്കും ജീ​വ​ന് ഭീ​ഷ​ണി​യാ​യ പ​രി​ക്കു​ക​ൾ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് വെ​ഗാ​സ് പ​റ​യു​ന്നു.

ക​റു​ത്ത ടൊ​യോ​ട്ട കാ​മ്‌​റി കാ​റി​ൽ പ്ര​തി​ക​ൾ സ്ഥ​ലം വി​ടു​ന്ന​ത് ക​ണ്ട​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​പറഞ്ഞു. ​പ്ര​തി​ക​ളെ​ന്നു സം​ശ​യി​ക്കു​ന്ന ഒ​രു പു​രു​ഷ​നെ​യും സ്ത്രീ​യെ​യും തി​രി​ച്ച​റി​യാ​ൻ സ​ഹാ​യി​ക്കു​ന്ന​തി​ന് നി​രീ​ക്ഷ​ണ വീ​ഡി​യോ ശേ​ഖ​രി​ക്കാ​ൻ പോ​ലീ​സ് ശ്ര​മി​ക്കു​ന്നു.

സ​ണ്ണി​വെ​യ്ൽ പോ​ലീ​സ് മെ​സ്‌​ക്വി​റ്റ് പോ​ലീ​സു​മാ​യി ചേ​ർ​ന്ന് സം​ഭ​വ​ത്തെ​ക്കു​റി​ച്ചു അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട് . ഞാ​യ​റാ​ഴ്ച രാ​ത്രി വ​രെ വെ​ടി​വ​യ്പി​നെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല. ​മ​ല​യാ​ളി​യാ​യ സ​ണ്ണി​വെ​യ്‌​ൽ സി​റ്റി മേ​യ​ർ സ​ജി ജോ​ർ​ജ് സം​ഭ​വ​ത്തെ​ക്കു​റി​ച്ചു പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.