ന്യൂയോ​ർ​ക്ക് : ജൂ​ൺ 9 10, 11 ​തീയ​തി​ക​ളി​ൽ ന്യൂ​യോ​ർ​ക്കി​ൽ ന​ട​ക്കു​ന്ന ലോ​ക കേ​ര​ള സ​ഭ​യു​ടെ അ​മേ​രി​ക്ക​ൻ മേ​ഖ​ലാ സ​മ്മേ​ള​ന​ത്തി​ൽ അ​മേ​രി​ക്ക​ൻ പൊ​തു രാ​ഷ്ട്രീ​യ​ത്തി​ൽ നി​ന്നു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മ​ല​യാ​ളി വം​ശ​ജ​രാ​യ പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ക്കു​ന്നു.

ന്യൂയോ​ർ​ക്ക് സ്റ്റേ​റ്റ് സെ​ന​റ്റ​ർ കെ​വി​ൻ തോ​മ​സ്, ഇ​ല്ലി​നോ​യി സ്റ്റേ​റ്റ് റെ​പ്ര​സ​ന്റെ​റ്റീ​വ് കെ​വി​ൻ ഒ​ലി​ക്ക​ൽ, ടെ​ക്സസി​ലെ മി​സൗ​റി സി​റ്റി മേ​യ​ർ റോ​ബി​ൻ ഇ​ല​ക്കാ​ട്ട്, ടെ​ക്സസ് ഫോ​ർ​ട്ട് ബ​ൻ​ഡ് കൗ​ണ്ടി ജ​ഡ്ജു​മാ​രാ​യ ജൂ​ലി മാ​ത്യു, സു​രേ​ന്ദ്ര​ൻ പ​ട്ടേ​ൽ, കെ.പി. ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ ലോ​ക കേ​ര​ളാ സ​ഭാ സ​മ്മേ​ന​ത്തി​ൽ പ്ര​ത്യേ​ക ക്ഷ​ണി​താ​ക്ക​ളാ​യി പ​ങ്കെ​ടു​ക്കു​ന്നു.

അ​മേ​രി​ക്ക​ൻ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് അ​ഭി​മാ​നം ഉ​യ​ർ​ത്തി​യ ഈ ​ജ​ന പ്ര​തി​നി​ധി​ക​ൾ മു​ഖ്യ​മ​ന്ത്രി​യു​മാ​യും ലോ​ക കേ​ര​ള സ​ഭാ പ്ര​തി​നി​ധി​ക​ളു​മാ​യി ച​ർ​ച്ച​ക​ൾ ന​ട​ത്തും. ഇ​ത്ത​രം ച​ർ​ച്ച​ക​ൾ ന​വ​കേ​ര​ള നി​ർ​മ്മി​തി​ക്ക് ഊ​ർ​ജം പ​ക​രു​ന്ന​താ​യി​രി​ക്കു​മെ​ന്ന് സ​മ്മേ​ള​ന​ത്തി​ന്‍റെ സം​ഘാ​ട​ക സ​മി​തി നേ​തൃ​ത്വം ക​രു​തു​ന്നു.