കോ​ൽ​ക്ക​ത്ത: ബം​ഗ്ലാ​ദേ​ശി​ൽ നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്ക് അ​ന​ധി​കൃ​ത​മാ​യി വാ​ച്ചു​ക​ൾ ക​ട​ത്താ​ൻ ശ്ര​മി​ച്ച ര​ണ്ട് പേ​ർ പി​ടി​യി​ലാ​യി.

ദ​ക്ഷി​ണ ബം​ഗാ​ളി​ലെ പെ​ട്രാ​പോ​ൾ അ​തി​ർ​ത്തി ചെ​ക്ക്പോ​സ്റ്റ് വ​ഴി നി​കു​തി അ​ട​യ്ക്കാ​തെ ക​ട​ത്താ​ൻ ശ്ര​മി​ച്ച 435 വാ​ച്ചു​ക​ൾ ബി​എ​സ്എ​ഫ് പി​ടി​ച്ചെ​ടു​ത്തു. വാ​ച്ചു​ക​ൾ ക​ട​ത്താ​ൻ ശ്ര​മി​ച്ച ബം​ഗ്ലാ​ദേ​ശ് പൗ​ര​രാ​യ ഒ​രു യു​വ​തി​യെ​യും യു​വാ​വി​നെ​യും അ​റ​സ്റ്റ് ചെ​യ്തു.

വി​ദേ​ശ​നി​ർ​മി​ത​വും വി​ല​യേ​റി​യ​തു​മാ​യ വാ​ച്ചു​ക​ളാ​ണ് ഇ​വ​ർ ക​ട​ത്താ​ൻ ശ്ര​മി​ച്ച​തെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ സ്ഥി​രീ​ക​ര​ണം ല​ഭ്യ​മ​ല്ല.