ചെ​ന്നൈ: ബ്ലീ​ച്ചിം​ഗ് പൗ​ഡ​ർ ഇ​ട​പാ​ടി​ൽ ക്ര​മ​ക്കേ​ട് കാ​ണി​ച്ച ബ്ലോ​ക്ക് ഡ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​റു​ടെ വ​സ​തി​യി​ൽ റെ​യ്ഡ് ന​ട​ത്തി ത​മി​ഴ്നാ​ട് പോ​ലീ​സ്. ധ​ർ​മ​പു​രി ജി​ല്ല​യി​ലെ ക​രി​മം​ഗ​ലം യൂ​ണി​യ​ൻ ബി​ഡി​ഒ ആ​യ പി. ​കൃ​ഷ്ണ​ന്‍റെ വ​സ​തി​യി​ലാ​ണ് വി​ജി​ല​ൻ​സ് വി​ഭാ​ഗം റെ​യ്ഡ് ന​ട​ത്തി​യ​ത്.

2019 – 2020 കാ​ല​ഘ​ട്ട​ത്തി​ൽ പെ​ന്ന​ഗ​രം ബി​ഡി​ഒ ആ​യി​രി​ക്കെ, 33 പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കാ​യി ബ്ലീ​ച്ചിം​ഗ് പൗ​ഡ​ർ വാ​ങ്ങി​യെ​ന്ന രേ​ഖ​യു​ണ്ടാ​ക്കി ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്നാ​ണ് കൃ​ഷ്ണ​നെ​തി​രാ​യ ആ​രോ​പ​ണം. ഇ​ട​പാ​ടി​ന് അ​നു​മ​തി ന​ൽ​കി​യ ജി​ല്ലാ ക​ള​ക്ട​ർ എ​സ്. മ​ല​ർ​വി​ഴി​യും കേ​സി​ൽ പ്ര​തി ചേ​ർ​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.

ക​രാ​റി​നാ​യി ബ്ലോ​ക്കി​ലെ പ​ഞ്ചാ​യ​ത്തു​ക​ളെ സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​രം നാ​ല് സോ​ണു​ക​ളാ​യി തി​രി​ച്ച കൃ​ഷ്ണ​ൻ, ധ​ർ​മ​പു​രി ജി​ല്ല​യി​ൽ നി​ന്ന് ഏ​റെ അ​ക​ലെ​യു​ള്ള സ്ഥ​ല​ത്ത് നി​ന്നാ​ണ് ബ്ലീ​ച്ചിം​ഗ് പൗ​ഡ​ർ വാ​ങ്ങാ​ൻ പ​ദ്ധ​തി​യി​ട്ട​ത്. ക​രാ​റി​ലെ തി​രി​മ​റി​ക​ളി​ലൂ​ടെ​യും ടെ​ൻ​ഡ​റി​ലെ സു​താ​ര്യ​ത​യി​ല്ലാ​യ്മ​യും ഉ​പ​യോ​ഗി​ച്ചും ഇ​ഷ്ട​ക്കാ​രു​ടെ ക​മ്പ​നി​ക്കാ​ണ് കൃ​ഷ്ണ​ൻ ഓ​ർ​ഡ​ർ ന​ൽ​കി​യ​ത്.

ഒ​രൊ​റ്റ ദി​വ​സം കൊ​ണ്ട് ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി പ​ണം അ​തി​വേ​ഗം കൈ​മാ​റ്റം ചെ​യ്ത കൃ​ഷ്ണ​ൻ, യ​ഥാ​ർ​ഥ ഡെ​ലി​വ​റി ന​ട​ക്കും മു​ന്പു​ത​ന്നെ ബ്ലീ​ച്ചിം​ഗ് പൗ​ഡ​ർ കൈ​പ്പ​റ്റി​യ​താ​യും രേ​ഖ സൃ​ഷ്ടി​ച്ചു.