ഭു​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ​യി​ലെ ബാ​ല​സോ​റി​ൽ മൂ​ന്ന് ട്രെ​യി​നു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നി​ര​വ​ധി പേ​ർ മ​രി​ച്ച​ത് വൈ​ദ്യു​താ​ഘാ​ത​മേ​റ്റെ​ന്ന് എ​ഫ്ഐ​ആ​ർ.

അ​പ​ക​ട​ത്തി​ൽ ഓ​വ​ർ​ഹെ​ഡ് വൈ​ദ്യു​ത ലൈ​നു​ക​ൾ പൊ​ട്ടി​വീ​ണ​തി​നെ​ത്തു​ട​ർ​ന്ന് ഷോ​ക്കേ​റ്റ് 40 പേ​ർ മ​രി​ച്ച​താ​യി പ്ര​ഥ​മ വി​വ​ര റി​പ്പോ​ർ​ട്ടി​ൽ ബാ​ല​സോ​ർ പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

ട്രെ​യി​ൻ ബോ​ഗി​ക​ൾ ലോ ​ടെ​ൻ​ഷ​ൻ വൈ​ദ്യു​ത ലൈ​നു​ക​ളു​ടെ മു​ക​ളി​ലേ​ക്ക് പ​തി​ച്ച​ത് അ​പ​ക​ട​ത്തി​ന്‍റെ ആ​ഘാ​തം വ​ർ​ധി​പ്പി​ച്ചെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. അ​പ​ക​ട​ത്തി​ൽ ആ​കെ 275 പേ​ർ മ​രി​ക്കു​ക​യും ആ​യി​ര​ത്തി​ലേ​റെ പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു.