ബീഹാറിലെ ഭഗൽപൂരിൽ നിർമ്മാണത്തിലിരിക്കുന്ന പാലം തകർന്നു. പാലത്തിന്റെ രണ്ട് ഭാഗങ്ങൾ ഒന്നിനുപുറകെ ഒന്നായി തകർന്നു വീഴുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ബീഹാറിലെ ഖഗാരിയയിൽ 1,700 കോടി രൂപ ചെലവിൽ നിർമിക്കുന്ന അഗുവാനി സുൽത്താൻഗഞ്ച് ഗംഗ പാലമാണ് നിർമാണത്തിലിരിക്കവെ തകർന്നു വീണത്.

റിപ്പോർട്ടുകൾ പ്രകാരം, പാലത്തിന്റെ മൂന്ന് തൂണുകളും ഗംഗയിലേക്ക് തകർന്നു.  ഖഗാരിയ, അഗുവാനി, സുൽത്താൻഗഞ്ച് എന്നിവയ്‌ക്കിടയിൽ ഗംഗാ നദിക്ക് കുറുകെയാണ് പാലം നിർമിച്ചത്. രണ്ടു വർഷം മുൻപും പാലത്തിന്റെ ഒരു ഭാഗം തകർന്നിരുന്നു.