കീ​വ്: മ​ധ്യ യു​ക്രെ​യ്നി​ലെ നി​പ്രോ ന​ഗ​ര​ത്തി​ൽ റ​ഷ്യ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് വ​യ​സു​ള്ള പെ​ൺ​കു​ട്ടി മ​രി​ച്ചു. അ​ഞ്ച് കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ 22 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​തി​ൽ ര​ണ്ട് പേ​രു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​ണ്.

ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ ന​ട​ന്ന വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ 10 വീ​ടു​ക​ളും ഒ​രു ഇ​രു​നി​ല കെ​ട്ടി​ട​വും ത​ക​ർ​ന്നു​വീ​ണി​രു​ന്നു. പ്ര​ദേ​ശ​ത്തെ ഗ്യാ​സ് പൈ​പ്പ്‌​ലൈ​നും ആ​ക്ര​മ​ണ​ത്തെ​ത്തു​ട​ർ​ന്ന് ത​ക​രാ​റി​ലാ​യി.

ഇ​തി​നി​ടെ, 16 മാ​സ​മാ​യി നീ​ണ്ടു​നി​ൽ​ക്കു​ന്ന റ​ഷ്യ​ൻ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ 500 യു​ക്രെ​യ്നി​യ​ൻ കു​ട്ടി​ക​ൾ​ക്ക് ജീ​വ​ൻ ന​ഷ്ട​മാ​യ​താ​യി യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് വോ​ളാ​ഡി​മി​ർ സെ​ല​ൻ​സ്കി വാ​ർ​ത്താ​ക്കു​റി​പ്പി​ലൂ​ടെ അ​റി​യി​ച്ചു.