നിങ്ങളുടെ കുഞ്ഞുങ്ങളിലേക്ക് വിശ്വാസം പകരുന്നതിൽ മടുക്കരുതെന്നും കൂടുതൽ ശക്തിയാർജ്ജിക്കണമെന്നും ഫ്രാൻസിസ് മാർപാപ്പ. ലോക രക്ഷിതാക്കളുടെ ദിനം അനുസ്മരിക്കുന്ന, ജൂൺ ഒന്നിന് പുറത്തുവിട്ട ഔദ്യോഗിക ട്വിറ്റർ സന്ദേശത്തിലാണ് മാർപാപ്പ ഈ സന്ദേശം പങ്കുവച്ചത്.

മാതാപിതാക്കളെ അഭിസംബോധന ചെയ്‌തുകൊണ്ടുള്ള സന്ദേശത്തിൽ, “നിങ്ങളുടെ മാതാപിതാക്കളിൽ നിന്നും നിങ്ങൾ സ്വീകരിച്ച വിശ്വാസത്തിന്റെ പകരക്കാരാകുക. വിശ്വാസം പങ്കുവയ്ക്കുന്നതിൽ മടുക്കരുത്” എന്ന് മാർപാപ്പ മാതാപിതാക്കളെ ഉദ്ബോധിപ്പിച്ചു.

വിശ്വാസം കൈമാറുന്നതിനുള്ള ആദ്യത്തേതും പ്രധാനപ്പെട്ടതുമായ സ്ഥലം കുടുംബമാണെന്ന് ഓർമ്മപ്പെടുത്തികൊണ്ട് മാതാപിതാക്കൾ പകർന്നുനൽകേണ്ട വിശ്വാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് മാർപാപ്പ പല അവസരങ്ങളിലും പങ്കുവച്ചിട്ടുണ്ട്.