കെ ജെ ഇടിക്കുള (92) അന്തരിച്ചു, ചെങ്ങന്നൂര്‍ വെണ്‍മണി ആറ്റുപുറത്ത് കുറ്റിക്കാട്ട് കുടുംബാംഗമായിരുന്നു. ആറ്റുപുറത്ത് കുറ്റിക്കാട്ട് യോഹന്നാന്‍ മറിയാമ്മ ദമ്പതികളുടെ മൂന്നാമത്തെ മകനായിരുന്നു അദ്ദേഹം. ഭാര്യ മേരിക്കുട്ടി ഇടിക്കുള വെട്ടിയാര്‍ പടിഞ്ഞാറെയറ്റത്ത് കുടുംബാംഗമാണ്.

മൂന്നു മക്കള്‍: ഷേര്‍ലി ഇടിക്കുള (അധ്യാപിക, തിരൂമൂലവിലാസം യു.പി. സ്‌കൂള്‍. തിരുവല്ല), ജോണ്‍ ഇടിക്കുള (ദുബായ്, യൂഎഇ), ജോസഫ് ഇടിക്കുള കുറ്റിക്കാട്ട് (പാറ്റേഴ്‌സണ്‍ സെയിന്റ് ജോര്‍ജ് സിറോ മലബാര്‍ ഇടവക അംഗം, കേരളാ അസോസിയേഷന്‍ ഓഫ് ന്യൂ ജേഴ്‌സിയുടെ മുന്‍ പ്രസിഡന്റ്, സംഗമം പബ്ലിക്കേഷന്‍സ്, ഫഌവഴ്‌സ് ടിവി, യൂഎസ്എ, ന്യൂയോര്‍ക്ക് റീജിണല്‍ മാനേജര്‍, ഫോമയുടെ പിആര്‍ഒ, പരാമസ്, ന്യൂ ജേഴ്‌സി,യൂ എസ് എ ), മരുമക്കള്‍ അനു മാത്യു ( ചുനക്കര നാമ്പോഴില്‍ നല്ലവീട് കുടുംബാംഗം ), റീന ജോണ്‍ ജോസഫ് ( പരുമല പ്ലാന്തറയില്‍ കുടുംബാംഗം), കൊച്ചുമക്കള്‍ ശാന്തി എല്‍സ ഷാജി (ഭര്‍ത്താവ് അരുണ്‍ ജോണി, മകന്‍ എലൈജ തോമസ്, ഡാലസ് ടെക്‌സാസ് ), താര മേരി ഷാജി, ഇമ്മാനുവേല്‍ ഇടിക്കുള ജോസഫ് എമിലിന്‍ മേരി ജോസഫ്, ഈഥന്‍ ഇടിക്കുള ജോസഫ്, ജോവാന്‍ ഇടിക്കുള ജോണ്‍,

സഹോദരങ്ങള്‍ കെ ജെ കുഞ്ഞൂഞ്ഞ് (Late), കെ ജെ വര്‍ഗീസ് (Late), ദീനാമ്മ യോഹന്നാന്‍ (Late), ഏലിയാമ്മ കോശി (Late), കുഞ്ഞമ്മ ജോര്‍ജ്, ഫാ സെബാസ്റ്റ്യന്‍ ജോണ്‍ കുറ്റിക്കാട്ട്, ഓഐസി (Late), കെ ജെ ജോര്‍ജ് ( ബാംഗ്ലൂര്‍)

ആലപ്പുഴ മാവേലിക്കര ഇടപ്പോണിലായിരുന്നു കുടുംബമായി സ്ഥിരതാമസം, മികച്ച ഒരു അദ്ധ്യാപകന്‍, ഒരു നല്ല കര്‍ഷകന്‍, വാഗ്മി, നല്ല സംഘാടകന്‍,കൂടാതെ സിറോ മലങ്കര കത്തോലിക്കാ സഭാ പുനരയ്ക്യ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് ശക്തമായ നിലപാടുകള്‍ കൈക്കൊണ്ട ആദ്യകാല പ്രവര്‍ത്തകന്‍, വെണ്മണി കല്യാത്ര സെയിന്റ് പീറ്റേഴ്‌സ് മലങ്കര കത്തോലിക്കാ ദേവാലയത്തിന്റെ സ്ഥാപക അംഗവും ദീര്‍ഘകാലം ട്രസ്റ്റിയും സെക്രട്ടറിയുമായിരുന്നു, എല്ലാറ്റിനുമുപരി ഒരു തികഞ്ഞ മനുഷ്യ സ്‌നേഹി കൂടിയായിരുന്ന വെണ്‍മണി ഇടപ്പോണ്‍ നിവാസികള്‍ക്ക് പ്രിയപ്പെട്ട ബേബി സര്‍ എം എസ് സി എല്‍ പി സ്‌കൂള്‍ വെണ്‍മണി, എം എസ് സി എല്‍ പി സ്‌കൂള്‍ കുറത്തികാട്, സെയിന്റ് ജോണ്‍സ് ടി ടി ഐ തിരുവനന്തപുരം, എസ് എച്ച് ടി ടി ഐ മൈലപ്ര, സെയിന്റ് മേരീസ് സ്‌കൂള്‍ തിരുവനന്തപുരം തുടങ്ങി സിറോ മലങ്കര കത്തോലിക്കാ സഭയുടെ നിരവധി സ്ഥാപനങ്ങളില്‍ അധ്യാപകനായും പ്രധാന അധ്യാപകനായും സേവനമനുഷ്ഠിച്ചിരുന്നു,

സിറോ മലങ്കര കത്തോലിക്കാ സഭയിലെ ബഥനി സന്ന്യാസ സമൂഹത്തിന്റെ പ്രധാന അമരക്കാരിലൊരാളും ദീര്‍ഘ കാലം സെക്രട്ടറി ജനറലുമായിരുന്ന ഫാദര്‍ സെബാസ്റ്റ്യന്‍ ജോണ്‍ കുറ്റിക്കാട്ട് ഓ ഐ സി ഇളയ സഹോദരനായിരുന്നു, മാര്‍ ഇവാനിയോസ് പിതാവിനോപ്പം കത്തോലിക്കാ സഭയുമായി പുനരൈക്യപ്പെട്ട ആദ്യത്തെ അഞ്ച് അംഗങ്ങളില്‍ ഒരാളായ ഫാദര്‍ സെറാഫിയോന്‍ ( അലക്‌സിയോസ് ശെമ്മാശന്‍) ഓ ഐ സി, വെരി റവ : ശാമുവേല്‍ കുറ്റിക്കാട്ട് കോര്‍ എപ്പിസ്‌കോപ്പ തുടങ്ങിയവര്‍ കുടുംബാംഗങ്ങളാണ്.

പരേതന്റെ സംസ്‌കാരച്ചടങ്ങുകള്‍ വരുന്ന ( ജൂണ്‍ 9) വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ഇടപ്പോണുള്ള ഭവനത്തില്‍ ആരംഭിക്കും, 3 മണിയോട് കൂടി ഇടപ്പോണ്‍ പാറ്റൂര്‍ സെയിന്റ് തെരേസാസ് മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ പൊതുദര്‍ശനത്തിനു വയ്ക്കും, ശേഷം വിവിധ മതമേലധ്യക്ഷന്മാരുടെയും വൈദികരുടെയും കാര്‍മികത്വത്തില്‍ സംസ്‌കാര ചടങ്ങുകള്‍ നടത്തപ്പെടും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ജോണ്‍ ഇടിക്കുള 974712 0156, ഷേര്‍ലി ഇടിക്കുള കുറ്റിക്കാട്ട് 8547650608, സണ്ണി വര്‍ഗീസ് കുറ്റിക്കാട്ട് 9656930319.