ജിദ്ദ: ജിദ്ദയിൽ ലാൻഡിങ്ങിനിടെ ഈജിപ്ത് എയർ വിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ചു. ഞായറാഴ്ച പുലർച്ചെ കെയ്റോ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും പറന്നുയർന്ന എംഎസ് 643 വിമാനം ജിദ്ദയിൽ ഇറങ്ങുമ്പോൾ ആണ് അപകടം സംഭവിച്ചത്. വൻ ദുരന്തമാണ് ഒഴിവായത്.

ഈജിപ്ത് എയറിന്റെ ടയർ പൊട്ടിത്തെറിച്ചെങ്കിലും വിമാനം ലക്ഷ്യ സ്ഥാനത്ത് തന്നെ ചെന്ന് നിന്നു. ആർക്കും പരിക്കുകൾ ഒന്നും ഇല്ലെന്നും എല്ലാവരും സുരക്ഷിതരാണെന്നും ഈജിപ്തിന്റെ ദേശീയ വിമാനക്കമ്പനി അറിയിച്ചു. എന്നാൽ എന്താണ് ടയർപ്പെട്ടിത്തെറിക്കാൻ കാരണമെന്ന് വ്യക്തമല്ല. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.