മാ​ഡ്രി​ഡ്: പ്രാ​ദേ​ശി​ക കൗ​ൺ​സി​ലു​ക​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​രാ​ജ​യം നേ​രി​ട്ട​തോ​ടെ പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് നേ​ര​ത്തെ ന​ട​ത്താ​ൻ തീരുമാനിച്ച് സ്പാ​നി​ഷ് ഭ​ര​ണ​ക​ക്ഷി. പാ​ർ​ല​മെ​ന്‍റ് ഉ​ട​ൻ പി​രി​ച്ചു​വി​ടു​മെ​ന്നും ജൂ​ലൈ​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​മെ​ന്നും പ്രധാനമന്ത്രി പെ​ഡ്രോ സാ​ഞ്ച​സ് അ​റി​യി​ച്ചു.

ഞാ​യ​റാ​ഴ്ച പ്ര​ഖ്യാ​പി​ച്ച പ്രാ​ദേ​ശി​ക കൗ​ൺ​സി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​ൽ സാ​ഞ്ച​സി​ന്‍റെ സ്പാ​നി​ഷ് സോ​ഷ്യ​ലി​സ്റ്റ് വ​ർ​ക്കേ​ഴ്സ് പാ​ർ​ട്ടി(​പി​എ​സ്ഒ​ഇ) വ​ൻ തി​രി​ച്ച​ടി​യാ​ണ് നേ​രി​ട്ട​ത്. മാ​ഡ്രി​ഡ്, വ​ല​ൻ​സി​യ, ബാ​ഴ്സ​ലോ​ണ, അ​റാ​ഗോ​ൺ മേ​ഖ​ല​ക​ളി​ലെ കൗ​ൺ​സി​ലു​ക​ളി​ൽ വ​ല​തു​പ​ക്ഷ ക​ക്ഷി​യാ​യ പി​പ്പീ​ൾ​സ് പാ​ർ​ട്ടി​യാ​ണ് ഭൂ​രി​പ​ക്ഷം നേ​ടി​യ​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം സ​ർ​ക്കാ​രി​നെ​തി​രാ​യ ഹി​ത​പ​രി​ശോ​ധ​ന​യാ​ണെ​ന്നും സാ​ഞ്ച​സ് രാ​ജി​വ​യ്ക്ക​ണ​മെ​ന്നും പ്ര​തി​പ​ക്ഷം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തോ​ടെ​യാ​ണ് പാ​ർ​ല​മെ​ന്‍റ് പി​രി​ച്ചു​വി​ടാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​ത്.

ഡി​സം​ബ​റി​ൽ ന​ട​ക്കേ​ണ്ട തെ​ര​ഞ്ഞെ​ടു​പ്പ് നേ​ര​ത്തെ എ​ത്തു​ന്ന​ത് മൂ​ലം പാ​ർ​ട്ടി അ​ണി​ക​ൾ ഉ​ണ​രു​മെ​ന്നും സം​ഘ​ട​നാ സം​വി​ധാ​നം ശ​ക്തി​പ്പെ‌​ടു​മെ​ന്നും താ​ൻ ക​രു​തു​ന്ന​താ​യി സാ​ഞ്ച​സ് അ​റി​യി​ച്ചു.