ഫി​ലാ​ഡ​ൽ​ഫി​യ: അ​മേ​രി​ക്ക​യി​ലെ ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ മ​ല​യാ​ളി യു​വാ​വ് വെ​ടി​യേ​റ്റ് മ​രി​ച്ചു. കൊ​ല്ലം ആ​യൂ​ർ സ്വ​ദേ​ശി ജൂ​ഡ് ചാ​ക്കോ (21) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ജോ​ലി ക​ഴി​ഞ്ഞ് മ​ട​ങ്ങു​ന്പോ​ൾ അ​ജ്ഞാ​ത​ൻ വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു. യു​വാ​വി​നെ പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

മോ​ഷ​ണ ശ്ര​മ​ത്തി​നി​ടെ​യാ​യി​രു​ന്നു വെ​ടി​യേ​റ്റ​ത് എ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. ജൂ​ഡി​ന്‍റെ കു​ടും​ബം 30 വ​ർ​ഷ​മാ​യി അ​മേ​രി​ക്ക​യി​ലാ​ണ്.