പുതിയ പാർലമെന്‍റ് മന്ദിരം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചതിൽ പ്രതികരണവുമായി നടൻ ഉണ്ണി മുകുന്ദൻ. ഇന്ത്യാക്കാർക്ക് അഭിമാന നിമിഷം എന്നാണ് ഉണ്ണി മുകുന്ദൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. പാർലമെന്റിന്റെ ഫോട്ടോകൾ ഉൾപ്പടെയായിരുന്നു ഉണ്ണി മുകുന്ദന്റെ പോസ്റ്റ്. 

‘ലോകമെമ്പാടുമുള്ള എല്ലാ ഇന്ത്യക്കാർക്കും അഭിമാനത്തിന്റെയും ബഹുമാനത്തിന്റെയും നിമിഷം’, എന്നാണ് ഉണ്ണി മുകുന്ദൻ കുറിച്ചത്. #NewParliamentHouse എന്ന ഹാഷ്ടാ​ഗും ഉണ്ണി ഉൾപ്പെടുത്തിയിട്ടുണ്ട്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്തെത്തിയത്.