ഡ്രൈവിങ് പരിശീലനത്തിനിടെ 18 കാരിയോട് ലൈംഗിക അതിക്രമം നടത്തിയെന്ന  പരാതിയില്‍ ഡ്രൈവിങ് സ്‌കൂള്‍ ഇന്‍സ്ട്രക്ടര്‍ അറസ്റ്റില്‍. കോഴിക്കോട് പേരാമ്പ്ര സ്വാമി ഡ്രൈവിങ് സ്‌കൂളിലെ ഇന്‍സ്ട്രക്ടര്‍ അനില്‍കുമാറിനെ (60) യാണ് പോലീസ് അറസ്റ്റ് ചെയ്തത്. 

കാറില്‍ പരിശീലനം നല്‍കുന്നതിനിടയില്‍ മോശമായ രീതിയില്‍ ശരീരത്തില്‍ സ്പര്‍ശിച്ചെന്നും സംസാരിച്ചെന്നുമാണ് 18കാരി പേരാമ്പ്ര പൊലീസില്‍ പരാതി നല്‍കിയത്. മെയ് ആറാം തീയതിയും 25-ാം തീയതിയും യുവതിക്ക് നേരെ ലൈംഗിക അതിക്രമം ഉണ്ടായതായി പരാതിയില്‍ പറയുന്നു. അറസ്റ്റ് ചെയ്ത അനില്‍കുമാറിനെ പേരാമ്പ്ര കോടതിയില്‍ ഹാജരാക്കി. ഇയാളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.