കണ്ണൂര്‍ കോര്‍പറേഷന്റെ കീഴിലുള്ള ചേലോറ മാലിന്യപ്ലാന്റില്‍ വന്‍ തീ പിടിത്തം. ഇന്ന് പുലര്‍ച്ചെയാണ് ട്രഞ്ചിങ് ഗ്രൗണ്ടിലെ മാലിന്യ കൂമ്പാരത്തില്‍ നിന്ന് തീ പടര്‍ന്നത്. നിരവധി അഗ്നിശമന യൂണിറ്റുകള്‍ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അടിക്കടി ഉണ്ടാകുന്ന തീപിടുത്തതിന് പിറകില്‍ അട്ടിമറിയുണ്ടെന്ന സംശയം ഉയരുന്നുണ്ട്. 

അതേസമയം ഇന്നലെ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ ആലപ്പുഴ ഗോഡൗണിലും തീപിടിത്തം ഉണ്ടായിരുന്നു. പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു വണ്ടാനത്തുള്ള ഗോഡൗണില്‍ തീപടര്‍ന്നത്. നാട്ടുകാരുടെയും അഗ്നിരക്ഷാ സേനയുടെയും സംയുക്ത പരിശ്രമ ഫലമായി വേഗത്തില്‍ തന്നെ തീ നിയന്ത്രണ വിധേയമാക്കി. ബ്ലീച്ചിങ് പൗഡറിന് തീപിടിച്ച് പടര്‍ന്നതാകാമെന്നാണ് പ്രാഥമിക നിഗമനം. നേരത്തെ കോര്‍പറേഷന്റെ കൊല്ലത്തെയും തിരുവനന്തപുരത്തെയും മരുന്ന് ഗോഡൗണുകള്‍ക്ക് തീപിടിച്ചിരുന്നു. തിരുവനന്തപുരത്തുണ്ടായ തീപിടത്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരു ഒരു ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് ജീവന് നഷ്ടമമായിരുന്നു.