അബുജ: നൈജീരിയയിൽ തടവിലാക്കപ്പെട്ട മലയാളി നാവികർ മോചിതരായി. കൊല്ലം സ്വദേശി വിജിത്ത്, എറണാകുളം സ്വദേശികളായ സനു ജോസ്, മിൽട്ടൺ എന്നിവരാണ് മോചിതരായത്. എണ്ണ മോഷണം ആരോപിച്ചാണ് ഇവരെ നൈജീരിയൻ സൈന്യം പിടികൂടിയത്. ഇവരുടെ മേൽ ചുമത്തിയ കുറ്റം കോടതി റദ്ദാക്കുകയായിരുന്നു.

ആഫ്രിക്കൻ രാജ്യമായ ഗിനിയിലാണ് നാവികർ പിടിയിലായത്. പിന്നീട് നൈജീരിയക്ക് കൈമാറുകയായിരുന്നു. കപ്പലിൽ ഉണ്ടായിരുന്ന 16 ഇന്ത്യക്കാർ ഉൾപ്പടെ 26 പേരെയും മോചിപ്പിച്ചു. നാവികരുമായി എം.ടി ഹിറോയിക് കപ്പൽ ദക്ഷിണാഫ്രിക്കയിലേക്ക് പുറപ്പെട്ടു. ഒമ്പത് മാസത്തെ അനിശ്ചിതത്വത്തിനൊടുവിലാണ് മോചനം സാധ്യമായത്.

ഒമ്പത് ദിവസത്തിനകം കപ്പൽ ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിലെത്തും. 10 ദിവസത്തിനുള്ളിൽ നാട്ടിലെത്താൻ കഴിയുമെന്ന് വിട്ടയക്കപ്പെട്ട മലയാളികൾ പറഞ്ഞു.