വാഷിങ്ടൺ: യു.എസിലെ ടെക്സാസിലെ സ്കൂളിലെ ബിരുദദാന ചടങ്ങ് മാറ്റിവെച്ചു. 33 കുട്ടികളിൽ അഞ്ചുപേർക്ക് മാത്രമാണ് വിജയിക്കാനായത്. ഹാജരില്ലാത്തതിനാലും അക്കാദമിക മികവ് കുറഞ്ഞതിനാലുമാണ് മാർലിൻ ഹൈസ്കൂളിലെ 28 വിദ്യാർഥികളും പരാജയപ്പെടാൻ കാരണം. തുടർന്ന് സ്കൂൾ ഗ്രാജ്വേഷൻ ജൂണിലേക്ക് മാറ്റി​വെച്ചുവെന്നാണ് സ്കൂൾ അധികൃതർ ഫേസ്ബുക്കിൽ കുറിച്ചത്.

ഉയർന്ന അക്കാദമിക പ്രതീക്ഷകൾ നിലനിർത്തുന്നതിനും വിദ്യാർഥികളുടെ വിജയം ഉറപ്പാക്കുന്നതിനുമുള്ള മാർലിൻ ഐ.എസ്‌.ഡിയുടെ വിശാലമായ ശ്രമത്തിന്റെ ഭാഗമാണ് ഈ നീക്കമെന്നും അധികൃതർ കൂട്ടിച്ചേർത്തു. വിജയിക്കാൻ വിദ്യാർഥികൾക്ക് മതിയായ സമയവും സ്കൂൾ അധികൃതർ അനുവദിച്ചിട്ടുണ്ട്.