മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​ല് ക്ഷേ​ത്ര​ങ്ങ​ളി​ൽ ഭ​ക്ത​ർ​ക്കാ​യി ഡ്ര​സ് കോ​ഡ് ഏ​ർ​പ്പെ​ടു​ത്തി. മ​ഹാ​രാ​ഷ്ട്ര മ​ന്ദി​ർ മ​ഹാ​സം​ഘ (മ​ഹാ​രാ​ഷ്ട്ര​യി​ലെ ക്ഷേ​ത്ര​ങ്ങ​ളു​ടെ ഫെ​ഡ​റേ​ഷ​ൻ) സം​സ്ഥാ​ന​ത്തു​ട​നീ​ള​മു​ള്ള ക്ഷേ​ത്ര​ങ്ങ​ളി​ൽ ഭ​ക്ത​ർ​ക്കാ​യി ഡ്ര​സ് കോ​ഡ് ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി സം​ഘ​ട​ന​യു​ടെ കോ-​ഓ​ർ​ഡി​നേ​റ്റ​ർ സു​നി​ൽ ഘ​ൻ​വ​ത് അറിയിച്ചു. ഫെ​ബ്രു​വ​രി​യി​ൽ ജ​ൽ​ഗാ​വി​ൽ ന​ട​ന്ന മ​ഹാ​രാ​ഷ്ട്ര ടെ​മ്പി​ൾ ട്ര​സ്റ്റ് കൗ​ൺ​സി​ൽ യോ​ഗ​ത്തി​ന് ശേ​ഷ​മാ​ണ് ഈ ​തീ​രു​മാ​നം കൈ​ക്കൊ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ക്ഷേ​ത്ര​ങ്ങ​ളു​ടെ പ​വി​ത്ര​ത സം​ര​ക്ഷി​ക്കു​ക എ​ന്ന​താ​ണ് സം​ഘ​ട​ന​യു​ടെ പ്രാ​ഥ​മി​ക ല​ക്ഷ്യ​മെ​ന്നും ഇ​ത്ത​രം ഡ്ര​സ് കോ​ഡു​ക​ൾ പ​ല ക്ഷേ​ത്ര​ങ്ങ​ളി​ലും നി​ല​വി​ലു​ണ്ടെ​ന്നും സു​നി​ൽ ഘ​ൻ​വ​ത് അഭിപ്രായപ്പെട്ടു.

ധ​ന്തോ​ളി​യി​ലെ ഗോ​പാ​ൽ​കൃ​ഷ്ണ ക്ഷേ​ത്രം, ബെ​ല്ലോ​രി​യി​ലെ സ​ങ്ക​ത്മോ​ച​ൻ പ​ഞ്ച്മു​ഖി ഹ​നു​മാ​ൻ ക്ഷേ​ത്രം (സാ​വോ​ന​ർ), ക​നോ​ലി​ബാ​ര​യി​ലെ ബൃ​ഹ​സ്പ​തി ക്ഷേ​ത്രം, ന​ഗ​ര​ത്തി​ലെ കുന്നിൻപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ദു​ർ​ഗ​മാ​താ ക്ഷേ​ത്രം എ​ന്നി​വി​ട​ങ്ങ​ളി​ൽ വെ​ള്ളി​യാ​ഴ്ച മു​ത​ൽ ഈ ​തീ​രു​മാ​നം ന​ട​പ്പാ​ക്കിയിരിക്കുകയാണ്.

സ​ർ​ക്കാ​രി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ക്ഷേ​ത്ര​ങ്ങ​ളി​ലും ഡ്ര​സ് കോ​ഡ് ന​ട​പ്പാ​ക്കാ​ൻ മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി ഏ​ക​നാ​ഥ് ഷി​ൻ​ഡെ, ഉ​പ​മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്‌​നാ​വി​സ് എ​ന്നി​വ​രോ​ട് അ​ഭ്യ​ർ​ഥി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കു​റ​ച്ച് ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ്, ഒ​സ്മാ​നാ​ബാ​ദ് ജി​ല്ല​യി​ലെ തു​ൾ​ജാ ഭ​വാ​നി ക്ഷേ​ത്ര​ത്തി​ന്‍റെ പ​രി​സ​ര​ത്ത് ഷോ​ർ​ട്ട്‌​സും ബ​ർ​മു​ഡ​യും പോ​ലു​ള്ള വ​സ്ത്ര​ങ്ങ​ൾ നി​രോ​ധി​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്നു. എ​ന്നാ​ൽ സം​ഭ​വം വി​വാ​ദ​മാ​യ​തി​നെ തു​ട​ർ​ന്ന് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്കുകയായിരുന്നു.