തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിക്കാന്‍ അഹോരാത്രം പണിയെടുത്ത കോണ്‍ഗ്രസ് നേതാവിന്റെ ജീവന്‍ രക്ഷിച്ച കാര്യം വെളിപ്പെടുത്തി ഇടതു സ്ഥാനാര്‍ത്ഥിയായിരുന്ന ഡോ. ജോജോസഫ്.

കടുത്ത ഹൃദ്രോഗബാധയെ തുടര്‍ന്ന് എറണാകുളം ലിസി ആശുപത്രിയില്‍ പ്രവേശിപ്പിക്കട്ടെ വൈറ്റില മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷനായ ഫ്രാന്‍സിസ് മാഞ്ഞൂരാന്റെ ജീവന്‍ രക്ഷിക്കാന്‍ ഹൃദ്രോഗ വിദഗ്ധന്‍ എന്ന നിലയില്‍ താന്‍ നടത്തിയ പോരാട്ടമാണ് ഫേസ് ബുക്കിലൂടെ ഡോ. ജോ ജോസഫ് പങ്കുവച്ചത്.

ഒരിക്കല്‍ ഫ്രാന്‍സിസ് തന്നെ തോല്‍പ്പിച്ചു ഇപ്പോള്‍ ഞങ്ങള്‍ രണ്ടുപേരും ജയിച്ചുവെന്നാണ് ഡോ ജോസഫ് തന്റെ ഫേസ് ബുക്കില്‍ പങ്കുവച്ച കുറിപ്പ്.