യുകെ പ്രധാനമന്ത്രി ഋഷി സുനക്കിന്റെ ഓഫീസും വസതിയും പ്രവർത്തിക്കുന്ന ഡൗണിംഗ് സ്ട്രീറ്റിന്റെ മുൻ ഗേറ്റിൽ  കാർ കൂട്ടിയിടിച്ചു. അപകടകരമായ ഡ്രൈവിംഗ് ആരോപിച്ച് ഒരാളെ ലണ്ടൻ പോലീസ് അറസ്റ്റ് ചെയ്തു. 

“ഏകദേശം 16:20 മണിയോടെ വൈറ്റ്ഹാളിലെ ഡൗണിംഗ് സ്ട്രീറ്റിന്റെ ഗേറ്റിൽ ഒരു കാർ കൂട്ടിയിടിച്ചു. അപകടകരമായ ഡ്രൈവിംഗ് ആരോപിച്ച് ഒരാളെ ലണ്ടൻ പോലീസ് അറസ്റ്റ് ചെയ്തു,പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ” പോലീസ് പ്രസ്താവനയിൽ പറഞ്ഞു. വിഷയത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.