വാ​ഷിം​ഗ്‌​ട​ൺ ഡി​സി: അ​മേ​രി​ക്ക​യു​ടെ ത​ല​സ്ഥാ​ന ന​ഗ​ര​മാ​യ വാ​ഷിം​ഗ്‌​ട​ൺ ഡിസിക്ക് ​സ​മീ​പം ശി​വ​ഗി​രി ആ​ശ്ര​മം ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ആ​ശ്ര​മ സ​മു​ച്ച​യ​ത്തി​ന്‍റെ സ​മ​ർ​പ്പ​ണ​വും ഗു​രു​ദേ​വ പ​ഞ്ച​ലോ​ഹ വി​ഗ്ര​ഹ പ്ര​തി​ഷ്ഠ​യും മേ​യ് 28 നി​ർ​വ​ഹി​ക്ക​പ്പെ​ടു​ന്നു.

രാ​വി​ലെ 11.30 നും 12 ​മ​ണി​ക്കും മ​ധ്യേ​യു​ള്ള ശു​ഭ​മു​ഹൂ​ർ​ത്ത​ത്തി​ൽ ബ്ര​ഹ്മ​ശ്രീ ഗു​രു​പ്ര​സാ​ദ് സ്വാ​മി​ക​ൾ പ്ര​തി​ഷ്ഠാ​ക​ർ​മ്മം നി​ർ​വ​ഹി​ക്കും ശി​വ​ഗി​രി മ​ഠ​ത്തി​ലെ സ​ന്യാ​സി ശ്രേ​ഷ്ഠ​രാ​യ ബ്ര​ഹ്മ​ശ്രീ ബോ​ധി തീ​ർ​ത്ഥ സ്വാ​മി​ക​ൾ ശ​ങ്ക​രാ​ന​ന്ദ സ്വാ​മി​ക​ൾ എ​ന്നി​വ​ർ സ​ഹ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.