വാ​ഷിം​ഗ്ട​ണ്‍: യു​എ​സ് പ്ര​സി​ഡ​ന്‍​ഷ്യ​ല്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്‌​സ​രി​ക്കാ​നൊ​രു​ങ്ങി ഫ്ലോ​റി​ഡ ഗ​വ​ര്‍​ണ​ര്‍ റോ​ണ്‍ ഡി​സാ​ന്‍റി​സ്. റി​പ്പ​ബ്ലി​ക്ക​ന്‍ പാ​ര്‍​ട്ടി​യു​ടെ പ്രൈ​മ​റി​യി​ല്‍ മ​ത്‌​സ​രി​ക്കാ​നു​ള്ള തീ​രു​മാ​നം അ​ദ്ദേ​ഹം പ്ര​ഖ്യാ​പി​ച്ചു.

ഇ​ലോ​ണ്‍ മ​സ്‌​കു​മാ​യു​ള്ള ഓ​ണ്‍​ലൈ​ന്‍ സം​ഭാ​ഷ​ണ​ത്തി​ലൂ​ടെ​യാ​ണ് ഡി​സാ​ന്‍റി​സ് ത​ന്‍റെ സ്ഥാ​നാ​ര്‍​ഥി​ത്വം ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ച​ത്. റി​പ്പ​ബ്ലി​ക്ക​ന്‍ പാ​ര്‍​ട്ടി​യി​ല്‍ മു​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ്, യു​എ​ന്നി​ലെ മു​ന്‍ യു​എ​സ് അം​ബാ​സി​ഡ​ര്‍ നി​ക്കി ഹേ​ലി, അ​ര്‍​ക്ക​ന്‍​സോ ഗ​വ​ര്‍​ണ​ര്‍ അ​സ ഹ​ച്ചി​ന്‍​സ​ണ്‍, ബി​സി​ന​സു​കാ​ര​നാ​യ വി​വേ​ക് രാ​മ​സ്വാ​മി എ​ന്നി​വ​ര്‍ നേ​ര​ത്തെ സ്ഥാ​നാ​ര്‍​ഥി​ത്വം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

ട്രം​പ് ജൂ​നി​യ​ര്‍ എ​ന്ന​റി​യ​പ്പെ​ടു​ന്ന റോ​ണ്‍ ഡി​സാ​ന്‍റി​സ് ട്രം​പി​ന് ക​ടു​ത്ത വെ​ല്ലു​വി​ളി​യാ​കു​മെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ട​ലു​ക​ള്‍. ട്രം​പി​ന്‍റെ പി​ന്‍​ഗാ​മി​എ​ന്ന നി​ല​യി​ല്‍ ത​ന്നെ​യാ​കും ത​ന്‍റെ പ്ര​ചാ​ര​ണ​മെ​ന്ന സൂ​ച​ന അ​ദ്ദേ​ഹം ന​ല്‍​കി​ക്ക​ഴി​ഞ്ഞു.

ഇ​റ്റ​ലി​യി​ല്‍ വേ​രു​ക​ളു​ള്ള ഡി​സാ​ന്‍റി​സ് 2012ലാ​ണ് യു​എ​സ് രാ​ഷ്ട്രീ​യ​ത്തി​ല്‍ പ്ര​വേ​ശി​ച്ച​ത്. 2018ല്‍ ​നേ​രി​യ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് അ​ദ്ദേ​ഹം ഫ്ലോ​റി​ഡ​യി​ല്‍ ഗ​വ​ര്‍​ണ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. എ​ന്നാ​ല്‍ 2022ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വ​ലി​യ ഭൂ​രി​പ​ക്ഷ​ത്തി​നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ ഗ​വ​ര്‍​ണ​റാ​യു​ള്ള വി​ജ​യം.