ഹാർട്ഫോർഡ് (കണക് ടിക്കറ്റ് ): മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ കിക്ക് ഓഫ് കണക്റ്റികട്ട് സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയിൽ ആരംഭിച്ചു.
ഫാമിലി & ആൻഡ് യൂത്ത് കോൺഫറൻസിനെ പ്രതിനിധീകരിച്ച് കോൺഫറൻസ് സെക്രട്ടറി ചെറിയാൻ പെരുമാളിന്റെ നേതൃത്വത്തിലുള്ള സംഘം മേയ് 14ന് ഇടവക സന്ദർശിച്ചു. മാത്യു സാമുവൽ (സുവനീർ കമ്മിറ്റി അംഗം) , ഐസക് ചെറിയാൻ (ഭദ്രാസന അസംബ്ലി അംഗം), ബെന്നി ബേബി (സെക്രട്ടറി), ജെനിഷ് മാത്യു (ട്രസ്റ്റി) എന്നിവരും സന്നിഹിതരായിരുന്നു. ഇടവക വികാരി ഫാ .കുറിയാക്കോസ് (അലക്സ്) എബ്രഹാമിൻറെ കാർമ്മികത്വത്തിൽ നടന്ന വിശുദ്ധ
കുർബാനയ്ക്ക് ശേഷം കോൺഫറൻസിനുവേണ്ടി കിക്ക് ഓഫ് മീറ്റിംഗും ഉണ്ടായിരുന്നു.
ഫാ. അലക്സ് എബ്രഹാം ഫാമിലി കോൺഫറൻസ് ടീമിനെ സ്വാഗതം ചെയ്യുകയും കോൺഫറൻസിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ ഏറ്റവും വലിയ കുടുംബ സംഗമമായ കോൺഫറൻസിന്റെ രജിസ്ട്രേഷൻ, മുഖ്യ ചിന്താവിഷയം, പ്രസംഗകർ, വേദി, സ്പോൺസർഷിപ്പ് അവസരങ്ങൾ എന്നിവയെക്കുറിച്ച് കോൺഫറൻസ് ടീം സംസാരിച്ചു.
കോൺഫറൻസിനോട് അനുബന്ധിച്ചു പ്രസിദ്ധീകരിക്കുന്ന സുവനീറിനു വേണ്ടിയുള്ള സ്പോൺസർഷിപ് ചെക്ക് ഇടവക വികാരി കോൺഫറൻസ് ടീമിന് കൈമാറി. കോൺഫറൻസിൽ രജിസ്റ്റർ ചെയ്തും സുവനീറിൽ ആശംസകൾ ഉൾപ്പെടുത്തിയും നിരവധി അംഗങ്ങൾ പിന്തുണ വാഗ്ദാനം ചെയ്തു. ജിജു ചാണ്ടി, മാത്യു സാമുവൽ, ഷിബു ചെറിയാൻ, ബ്ലെസൻ വർഗീസ്, ഐസക് ചെറിയാൻ, സുനോജ് സാമുവൽ, ബെന്നി ബേബി, ജെനീഷ് മാത്യു, അബെൻ
ജോർജ്, അനൂപ് മാത്യു, ജോർജ് എബ്രഹാം, ഐസക് ജോർജ് തുടങ്ങിയവരാണ്
പിന്തുണ വാഗ്ദാനം നൽകിയത്. ഉദാരമായി പിന്തുണ നൽകിയ വികാരിക്കും
ഇടവക അംഗങ്ങൾക്കും കോൺഫറൻസ് ടീം നന്ദി പറഞ്ഞു.
2023 ജൂലൈ 12 മുതൽ 15 വരെ പെൻസിൽവേനിയയിലെ ഡാൾട്ടണിൽ സ്ഥിതി ചെയ്യുന്ന ഹോളി ട്രാൻസ്ഫിഗറേഷൻ റിട്രീറ്റ് സെന്ററിലാണ് കോൺഫറൻസ് നടക്കുന്നത്. യൂറോപ്പ്/ആഫ്രിക്ക ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. എബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീത്ത മുഖ്യ പ്രഭാഷകനായിരിക്കും. സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന യൂത്ത് മിനിസ്റ്റർ ഫാ. മാറ്റ് അലക്സാണ്ടർ
യുവജനങ്ങൾക്കായുള്ള സെഷനുകൾ നയിക്കും. യോവേൽ 2:28-ൽ നിന്നുള്ള “എല്ലാ
ജഡത്തിന്മേലും ഞാൻ എന്റെ ആത്മാവിനെ പകരും” എന്നതാണ് ഈ വർഷത്തെ
കോൺഫറൻസിന്റെ മുഖ്യ ചിന്താവിഷയം. ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ സഖറിയ മാർ നിക്കളാവോസിന്റെ നേതൃത്വത്തിലുള്ള കോൺഫറൻസ് കമ്മറ്റി സമ്മേളനത്തിന്റെ ക്രമീകരണങ്ങൾ നടത്തുന്നു.
കൂടുതൽ വിവരങ്ങൾക്ക്, ഫാ. സണ്ണി ജോസഫ്, കോൺഫറൻസ് ഡയറക്ടർ
(ഫോൺ: 718.608.5583) ചെറിയാൻ പെരുമാൾ, കോൺഫറൻസ് സെക്രട്ടറി (ഫോൺ:
516.439.9087)