തൃശ്ശൂർ: നിർത്തിയിട്ട ലോറിയ്ക്ക് പിന്നിൽ ബസിടിച്ച് 23 പേർക്ക് പരിക്ക്. തൃശ്ശൂരിലെ തലോർ ദേശീയപാതയിൽ ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സംഭവം. തമിഴ്‌നാട് സ്വദേശികൾ സഞ്ചരിച്ചിരുന്ന മിനി ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റവരെ തൃശ്ശൂ‌‌റിലെ സ്വകാര്യ ആശുപത്രിയിലും മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആർക്കും ഗുരുതരമായ പരിക്കുകളില്ലെന്നാണ് വിവരം.

ദേശീയപാതയുടെ സമീപത്ത് കേടായി കിടന്ന ലോറിയുടെ പിന്നിലായി ബസ് വന്ന് ഇടിയ്ക്കുകയായിരുന്നു. അപകടത്തിൽ ബസിന്റെ മുൻഭാഗം പൂർണമായും തകർന്നിട്ടുണ്ട്. പുതുക്കാട് നിന്നുള്ള ഫയർഫോഴ്‌സ് സംഘം എത്തിയാണ് ബസിന്റെ ക്യാബിനിൽ കുടുങ്ങിക്കിടന്ന ഡ്രെെവറെ രക്ഷപ്പെടുത്തിയത്.