പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ കുരുക്ക് മുറുകുന്നു. ഇമ്രാൻ ഖാനും ഭാര്യ ബുഷ്റ ബീബിക്കും രാജ്യം വിടുന്നതിന് വിലക്കേർപ്പെടുത്തിയതായാണ് വിവിവരം. ഇതിനുപുറമെ പാക്കിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) യിലെ മറ്റ് 80 അംഗങ്ങലെയും നോ ഫ്ലൈ ലിസ്റ്റിൽ ഉൾപ്പെടുത്തിയതായി വൃത്തങ്ങൾ അറിയിച്ചു. സൈനിക സ്ഥാപനങ്ങൾക്ക് നേരെ അദ്ദേഹത്തിന്റെ അനുയായികൾ നടത്തിയ ആക്രമണത്തെത്തുടർന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ പാർട്ടിയെ നിരോധിക്കാൻ സാധ്യതയുണ്ടെന്ന ഊഹാപോഹങ്ങൾക്കിടയിലാണ് വിലക്കേർപ്പെടുത്തിയത്. 

സർക്കാർ പാക്കിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് പാർട്ടിയെ തകർക്കാൻ ശ്രമിക്കുന്നതായി ഇമ്രാൻ ഖാൻ ട്വിറ്ററിൽ കുറിച്ചു. അതിനിടെ, പല പ്രവിശ്യകളിലും ആർട്ടിക്കിൾ 245 ചുമത്താനുള്ള സർക്കാർ തീരുമാനത്തിനെതിരെ ഇമ്രാൻ ഖാൻ സുപ്രീം കോടതിയിൽ ഹർജി നൽകി, ഇത് അപ്രഖ്യാപിത സൈനിക നിയമമാണെന്ന് വിശേഷിപ്പിച്ചു. 

“ഇന്ന് അധികാരത്തിലിരിക്കുന്ന ആരുമായും ചർച്ചകൾക്കായി ഒരു കമ്മിറ്റി രൂപീകരിക്കാൻ തയ്യാറാണെന്ന് ഇമ്രാൻ ഖാൻ തന്റെ മുമ്പത്തെ ഒരു പ്രസംഗത്തിൽ പറഞ്ഞിരുന്നു. മെയ് 9 ന്, അർദ്ധസൈനിക റേഞ്ചർമാർ ഖാനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ രാജ്യത്ത് അക്രമാസക്തമായ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു.

ഈ മാസമാദ്യം പിടിഐ അനുകൂലികൾ വ്യാപകമായ അക്രമത്തിൽ ഏർപ്പെട്ടതിന്റെ ചൂടാണ് ഇമ്രാൻ ഖാൻ നേരിടുന്നത്. റാവൽപിണ്ടിയിലെ സൈനിക ആസ്ഥാനം ഉൾപ്പെടെ നിരവധി സൈനിക സ്ഥാപനങ്ങൾ ജനക്കൂട്ടം ആക്രമിച്ചു. അക്രമാസക്തമായ ഏറ്റുമുട്ടലുകളിൽ മരിച്ചവരുടെ എണ്ണം 10 ആയതായി പോലീസ് അറിയിച്ചു.