ന്യൂഡല്‍ഹി: താന്‍ ഉടന്‍ മണിപ്പൂരിലേക്ക് പോകുമെന്നും മൂന്ന് ദിവസം സംസ്ഥാനത്ത് തങ്ങുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അക്രമം രൂക്ഷമായ മണിപ്പൂരില്‍ സമാധാനം സ്ഥാപിക്കാന്‍ ജനങ്ങളോട് സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂരില്‍ പുതിയ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് ആഭ്യന്തര മന്ത്രിയുടെ പ്രതികരണം. 

ഒരു കോടതി വിധിക്ക് ശേഷമാണ് മണിപ്പൂരില്‍ സംഘര്‍ഷമുണ്ടായത്. സമാധാനം പാലിക്കണമെന്ന് ഇരു കൂട്ടരോടും അഭ്യര്‍ത്ഥിക്കും. എല്ലാവര്‍ക്കും നീതി ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.