ഫ്രാൻസിസ് പാപ്പായുടെ പാരിസ്ഥിതികോന്മുഖമായ ചാക്രികലേഖനം ‘ലൗദാത്തോ സി’ യുടെ പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് ആഗോള തലത്തിൽ ആഘോഷിക്കുന്ന ലൗദാത്തോ സി വാരാചരണത്തിന് മെയ് മാസം ഇരുപത്തിയൊന്നാം തീയതി തുടക്കമായി.കാലാവസ്ഥാവ്യതിയാനങ്ങളാൽ ഉടലെടുത്ത അടിയന്തരമായ സാഹചര്യങ്ങളെ ഒഴിവാക്കുവാൻ എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുന്ന രാഷ്ട്രത്തലവന്മാരിൽ പ്രധാനപ്പെട്ട വ്യക്തിയും ഫ്രാൻസിസ് പാപ്പായാണ്.

ഈ വാരാചരണത്തിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ചുകൊണ്ട് മെയ് മാസം ഇരുപത്തിരണ്ടാം തീയതി സമൂഹമാധ്യമമായ ട്വിറ്ററിൽ ഫ്രാൻസിസ് പാപ്പാ ഹ്രസ്വസന്ദേശം പങ്കുവച്ചു. “ലൗദാത്തോ സി വാരം ആരംഭിച്ചു. നമ്മുടെ പൊതു ഭവനമായ ഭൂമിയുടെ പരിപാലനത്തിൽ സഹകരിക്കാൻ ഞാൻ എല്ലാവരേയും ക്ഷണിക്കുന്നു. നമ്മുടെ കഴിവുകളും സർഗ്ഗാത്മകതയും സമന്വയിപ്പിക്കേണ്ടത് ഏറെ അത്യന്താപേക്ഷിതമാണ്.” മാർപാപ്പ ട്വിറ്ററിൽ കുറിച്ചു.