കൊ​ടു​ങ്ങ​ല്ലൂ​ർ: അ​ഴീ​ക്കോ​ട് ജെ​ട്ടി​യി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന വ​ള്ള​ത്തി​ൽ കി​ട​ന്നു​റ​വേ വെ​ള്ള​ത്തി​ൽ വീ​ണ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ആ​ല​പ്പു​ഴ ആ​റാ​ട്ടു​പു​ഴ സ്വ​ദേ​ശി രാ​ജേ​ഷ് (40) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് പു​ല​ർ​ച്ച​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ദ്വാ​ര​കാ​പ​തി എ​ന്ന വ​ള്ള​ത്തി​ലെ തൊ​ഴി​ലാ​ളി​യാ​യ രാ​ജേ​ഷ് ഉ​റ​ക്ക​ത്തി​നി​ടെ വെ​ള്ള​ത്തി​ലേ​ക്ക് വീ​ണെ​ന്നാ​ണ് നി​ഗ​മ​നം.

തീ​ര​ദേ​ശ പോ​ലീ​സ്, ഫി​ഷ​റീ​സ് വ​കു​പ്പ്, അ​ഗ്നി​ര​ക്ഷാ​സേ​ന​, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​കൾ എന്നിവർ ചേ​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​നൊ​ടു​വി​ൽ പ​ട​ന്ന മേ​ഖ​ല​യ്ക്ക് സ​മീ​പ​ത്ത് നി​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.